കേരളത്തിന്റെ നാഗാരാധനാ സമ്പ്രദായത്തില്‍ അതിവിശിഷ്ടവും നിഗൂഢവുമായ നിരവധി ക്രിയാപദ്ധതികള്‍ നിലവിലുണ്ട്. പ്രത്യക്ഷത്തിലും രഹസ്യമായും കഴിക്കേണ്ട പൂജാവിധികളുമുണ്ട്. താന്ത്രിക ക്രിയകളിലെ വ്യത്യസ്തതയും ആചരണങ്ങളിലെ വൈവിദ്ധ്യവും പലതുണ്ടെങ്കിലും അടിസ്ഥാന സര്‍പ്പാരാധന കേരളീയ മനസുകളില്‍ എല്ലാക്കാലത്തും നിറഞ്ഞു നിന്നിരുന്നു. അതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന പൂജാപദ്ധതിയാണ് അഷ്ടനാഗപൂജയും മഹാസര്‍പ്പബലിയും.
മധ്യഭാഗത്ത് ശിവന് പ്രധാന പീഠം ഒരുക്കുന്നു. കിഴക്ക് നിന്ന് പ്രദക്ഷിണ ക്രമത്തില്‍ അനന്തന്, വാസുകി, തക്ഷകന്, കാര്ക്കോടകന്, പത്മന്, മഹാപത്മന്‍, ശംഖപാലന്, ഗുളികന്‍എന്നീ ദേവതകള്‍ക്ക് പൂജകള്‍ സമര്‍പ്പിക്കുന്നു.
വിസ്തരിച്ച് പരിവാരസമേതമുള്ള മഹാസര്പ്പബലിയായതുകൊണ്ട് തന്നെ അഷ്ടദിക് പാലകര്‍ക്കും പ്രത്യേക പൂജ നടക്കുന്നു. സര്‍പ്പ ദോഷങ്ങള്‍ ശമിപ്പിക്കാന്‍ നടത്തുന്ന അതിവിശിഷ്ടമായ ചടങ്ങാണിത്. ദോഷ ദുരിതങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ വളരെ പ്രധാനപ്പെട്ടതാണ് മഹാസര്‍പ്പബലി. പൗരാണിക താന്ത്രിക പദ്ധതിയില്‍ തന്നെയാണ് ചടങ്ങുകള്‍
പൂര്‍ത്തിയാക്കുക.
സര്പ്പസ്വരൂപിയായ മഹാദേവന്
ശിവന് അധിപതിയായി പ്രപഞ്ചം കാത്തുരക്ഷിക്കുന്ന എട്ട് നാഗ രാജാക്കന്മാരുടെ കൂട്ടത്തെയാണ് അഷ്ടനാഗങ്ങള് എന്ന് വിളിക്കുന്നത്. അഷ്ടനാഗ കളത്തിലെ മഹാസര്പ്പബലിക്ക് ശിവനെയും അടിസ്ഥാന സര്പ്പമായിതന്നെയാണ് ആരാധിക്കുന്നത്. പത്മത്തിന് ഒത്തനടുക്കായാണ് ശിവന്റെ
പീഠസ്ഥാനം.
പ്രധാന ദേവതയായ പരമശിവനും പരിവാര ദേവതകള്‍ക്കും പ്രത്യേകം പ്രത്യേകം ഉപചാരങ്ങളോടുകൂടിയ പൂജയാണ് നിഷ്കര്‍ഷിക്കപ്പെട്ടിരിക്കുന്നത്. കടുംശര്ക്കരപ്പായസം, കരിക്ക്. കദളിപ്പഴം, തൃമധുരം തുടങ്ങി ഓരോ തന്ത്ര സംവിധാനത്തിലും അതത് നിവേദ്യ ക്രമങ്ങളുണ്ട്. അഷ്ടനാഗങ്ങളുടെ പേരുകളും ലക്ഷണങ്ങളും ആരാധനാ ഫലവും പുള്ളുവന്‍ പാട്ടില്‍ അതി മനോഹരമായി വര്‍ണ്ണിച്ചിട്ടുണ്ട്. ശിവനും എട്ടു പരിവാര ദേവതകള്‍ക്കും തര്‍പ്പണത്തോടെയാണ് ചടങ്ങ് പര്യവസാനിക്കുക.
വര്‍ണാഭമായ പത്മം
താന്ത്രിക പദ്ധതികളില്‍ വ്യത്യസ്തതയുണ്ടെങ്കിലും അഷ്ടനാഗക്കളങ്ങള്ക്ക് ഏറക്കുറെ സമാനതകളാണ് ഉള്ളത്. അടിസ്ഥാന ദേവതയായ മഹാദേവനില്‍ നിന്ന് ഉത്ഭവിക്കുന്നത് അടയാളപ്പെടുത്തുന്ന രചനാ ഘടനയാണ് ഈ പത്മങ്ങള്ക്കുള്ളത്. പീഠസ്ഥാനങ്ങള്വരെ നീളുന്ന എട്ട് നാഗഫണങ്ങളോടുകൂടിയതാണ് പത്മം. മഞ്ഞള്‍പ്പൊടി, അരിപ്പൊടി, കരിപ്പൊടി, വാകപ്പൊടി, ചുണ്ണാമ്പും മഞ്ഞള്‍പൊടിയും ചേര്‍ത്തെടുക്കുന്ന കടുംചുവപ്പുമാണ് ഉപയോഗിക്കുന്ന നിറങ്ങള്‍.
ആദിശേഷന്
കിഴക്കോട്ട് പീഠസ്ഥാനം നില്കപ്പെട്ട ദേവതയായാണ് പൂജ. വൈഷ്ണവ കലകളോടു കൂടിയ നാഗ ദേവതാ സങ്കല്പമാണ് ആദിശേഷന്.
വാസുകി
ശൈവ കലകളോട് കൂടിയ ദേവതാ സങ്കല്പമായാണ് വാസുകിയെ ആരാധിച്ച് പോരുന്നത്. അഷ്ടനാഗ പൂജയില്‍ ദ്വിതീയ സ്ഥാനമാണ് ഉള്ളത്. കിഴക്ക് തെക്ക് ഭാഗമാണ് വാസുകിയുടെ പീഠസ്ഥാനം.
തക്ഷകന്
നാഗപ്രമാണികളില്‍ പ്രധാനിയാണ്. തെക്ക് പീഠസ്ഥാനം കല്‍പ്പിച്ചിട്ടുള്ള ദേവതയാണ്. തക്ഷകന്റെ മഹിമ മഹാഭാരതത്തില്‍ വിശദമായി വിവരിച്ചിരിക്കുന്നു.
കാര്ക്കോടകന്
തെക്ക് പടിഞ്ഞാറായാണ് കാര്ക്കോടകന് പീഠസ്ഥാനം നല്‍കുന്നത്. ദോഷദുരിതങ്ങളില് ആരോഗ്യസംബന്ധമായ പ്രശ്ന പരിഹാരത്തിന് കാര്‍ക്കോടക പ്രീതി അത്യാവശ്യമാണ്.
പത്മന്
അഷ്ടനാഗക്കളത്തില്‍ പടിഞ്ഞാറായാണ് പത്മന് സ്ഥാനം. മഹാദേവന്റെ പരിവാര ദേവതകളില്‍ അഞ്ചാമത്തെ സ്ഥാനമാണ് ഇദ്ദേഹത്തിന് കല്പി
ക്കുന്നത്.
മഹാപത്മന്‍
തെക്ക് പടിഞ്ഞാറായാണ് മഹാപത്മന്‍ സ്ഥാനം കല്‍പ്പിച്ചിട്ടുള്ളത്. ആറാമത് തര്‍പ്പണ സ്ഥാനം ഇദ്ദേഹത്തിനാണ്.
ശംഖപാലന്
തെക്കിന്റെ പരിവാര ദേവതയായാണ് ശംഖപാലന് സ്ഥാനം കല്‍പ്പിച്ചിട്ടുള്ളത്. ഏഴാമത് തര്‍പ്പണം വിധിച്ചിട്ടുള്ള ദേവതയാണിത്.
ഗുളികന്
തെക്ക് കിഴക്ക് അധിപതിയായ പരിവാര ദേവതയാണ് ഗുളികന്. ജ്യോതിഷ തത്ത്വമനസരിച്ച് ഗുളികന്റെ
ദൃഷ്ടി അതിവ ശ്രദ്ധയോടെയാണ് സമീപിക്കേണ്ടത്. എട്ടാം തര്‍പ്പണം വിധിച്ചിട്ടുള്ള ദേവതയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: