തൃശൂര്‍: കാലവര്‍ഷമെത്തും മുമ്പേ വേനല്‍ മഴ ശക്തമായതോടെ നാടാകെ പനിഭീതിയിലായിട്ടും സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് പരിഹാരമില്ല. ജില്ലയിലെ മെഡിക്കല്‍ കോളേജ് മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള ആശുപത്രികളില്‍ ആന്റിബയോട്ടിക്ക് ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകളുടെ ക്ഷാമം അതിരൂക്ഷമാണ്.
ജില്ലയില്‍ ഡെങ്കി, എലിപ്പനിബാധിതരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. പനി വ്യാപകമായെങ്കിലും മുന്‍സീസണുകളിലേതുപോലെ പനിക്ലിനിക്കുകള്‍ ആരംഭിച്ചിട്ടില്ല.
ജനറല്‍ ഒ.പി വിഭാഗങ്ങളിലും അത്യാഹിത വിഭാഗത്തിലുമാണ് പനിബാധിതര്‍ ചികിത്സ തേടിയെത്തുന്നത്. പാരസെറ്റമോള്‍ ഗുളികമാത്രമാണ് പനിബാധിതര്‍ക്ക് നല്കാന് ആശുപത്രികളിലുള്ളത്. കടുത്ത ചുമ, ശ്വാസംമുട്ടല്‍, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകളില്ല.
കടുത്ത ശ്വാസതടസത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് നല്കുന്ന അസ്താലിന്‍, സാല്‍ബട്ടാമോള്‍ സിറപ്പ്, ജലദോഷത്തിനും വിവിധ തരം അലര്‍ജി കള്‍ക്കും നല്കുന്ന സിട്രിസിന്, ഗ്യാസ് ഉണ്ടാകാതിരിക്കാനുള്ള പാന്‍ഡാക്ക്, മുറിവുകള്‍ ഉണങ്ങുന്നതിനും മറ്റും നല്കുന്ന ഓയിന്റ് മെന്റുകള്‍, വേദനസംഹാരിയായ അള്‍ട്രാസെറ്റ് തുടങ്ങിയ മരുന്നുകളൊന്നും സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികളില്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: