ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ ഗരുഡൻ മികച്ച വിജയം നേടി തമിഴിൽ മുന്നേറുകയാണ്. ആർ എസ് ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണിയോടൊപ്പം തമിഴ് നടൻ ശശികുമാറും സൂരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ് സിനിമയായ സീഡനിലൂടെ അരങ്ങേറ്റം കുറിച്ച ഉണ്ണിമുകുന്ദൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു വിജയമാണ് ഇപ്പോൾ ഗരുഡനിലൂടെ കൈവന്നിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവും തമിഴിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ വെട്രിമാരനാണ് ഗരുഡന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഉണ്ണിയോടൊപ്പം മലയാളം നടിയായ ശിവദയും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവൻ ശങ്കർ മ്യൂസിക് നൽകിയ സിനിമയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.
തൻറെ ദേശീയ കാഴ്ചപ്പാടിന്റെ പുറത്ത് ജിഹാദി ഇടത് കപട മതേതരവാദികളുടെ ആക്രമണത്തിനും ചെളി വാരിയെറിലിനും നിരന്തരം വിധേയനായ ഉണ്ണി മുകുന്ദന്റെ ഈ വിജയം വിമർശകർക്കുള്ള ഒരു ഉത്തരമാണ്. ദേശ വിരുദ്ധ രാഷ്‌ട്രീയം നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ ഉണ്ണി സുപ്രധാന വേഷം ചെയ്ത ഈ സിനിമ തമിഴ്നാട്ടിൽ വിജയം നേടിയത് ശ്രദ്ധേയമായ കാര്യമാണ്. തമിഴിലെ ഒട്ടുമിക്ക നിരൂപകരും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർച്ചയായി പരാജയ ചിത്രങ്ങൾ മാത്രം കണ്ടുകൊണ്ടിരുന്ന തമിഴ് ബോക്സ് ഓഫീസിന് ഉണ്ണിയുടെ ഗരുഡൻ ഒരു ആശ്വാസമായി മാറി. ചിത്രത്തിൻറെ വിജയാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങിൽ ഉണ്ണി കേക്ക് മുറിച്ച് തന്റെ ആരാധകരോടൊപ്പം ആഹ്ലാദം പങ്കുവെച്ചു. ഉണ്ണിയോടൊപ്പം തന്നെ ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വിഷ്ണു മോഹനും സിനിമയുടെ വിജയ ആഘോഷത്തിൽ പങ്കെടുത്തു.
ജഗത് ജയപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക