മുംബൈ: പൂനെയില്‍ മദ്യലഹരിയില്‍ കൗമാരക്കാരന് ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ട് യുവ എഞ്ചിനീയര്‍മാര്‍ മരിക്കാനിടയായ സംഭവത്തില്‍ തുടക്കത്തിലെ പാളിച്ചകള്‍ തിരുത്തി സമാനതകളില്ലാത്ത അന്വേഷണമാണ് ഇപ്പോള്‍ മുംബൈ പോലീസ് നടത്തുന്നത് .
തുടക്കത്തില്‍ കൗമാരക്കാരനായ മകനെ രക്ഷിക്കാനായി മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയ പൊലീസ്, നിലവില്‍ കര്‍ക്കശമായ നീക്കങ്ങളിലാണ്. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് വാഹനങ്ങള്‍ നല്കുന്ന മാതാപിതാക്കള്‍ക്ക് കനത്ത താക്കീതായി മാറുകയാണ് അന്വേഷണം. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ 100 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന 12 ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്. മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു.
കുട്ടിയുടെ രക്തസാമ്പിളിനു പകരം തന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്കു നല്കിയ അമ്മ ശിവാനി അഗര്‍വാള്‍. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം നല്‍കുകയും ഡോക്ടര്‍മാരെ അടക്കം സ്വാധീനിച്ച് കൃത്രിമം നടത്തുകയും കൈക്കൂലി നല്‍കുകയും ചെയ്ത പിതാവ് വിശാല്‍ അഗര്‍വാള്‍, അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കുടുംബത്തിന്റെ കാര്‍ ഡ്രൈവറെ നിര്‍ബന്ധിച്ച മുത്തച്ഛന് എന്നിവര്‍ റിമാന്‍ഡിലാണ്. രക്തസാമ്പിളില്‍ കൃത്രിമം നടത്തിയതിന് അറസ്റ്റിലായ സസൂണ്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറെയും ഫോറന്‍സിക്ക് വിഭാഗം മേധാവിയും സസ്പെന്‍ഡു ചെയ്തിട്ടുമുണ്ട്.
പിടിയിലായ 17 കാരന് ദുര്‍ബലമായ വ്യവസ്ഥകളുടെ ജാമ്യം നല്കിയ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 17 കാരനെ ചോദ്യം ചെയ്യാന്‍ പോലീസ് ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതി തേടിയിരിക്കുകയാണ് പൊലീസ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: