ഏതാനും മാസങ്ങൾക്ക് മുമ്പാണ് കേരളത്തിൽ റിവ്യു ബോംബിങ് എന്ന വാക്ക് കേട്ട് തുടങ്ങിയത്. മലയാളത്തിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ നിരൂപണം ചെയ്ത് നശിപ്പിക്കുന്നെന്നും ചിത്രങ്ങൾ പരാജയപ്പെടുന്നതിന്റെ കാരണം സോഷ്യൽ മീഡിയിയിൽ വരുന്ന നിരൂപണങ്ങളാണെന്നുമായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ റിവ്യു ചെയ്ത വ്യക്തികള്‍ക്കെതിരെ സിനിമകളുടെ അണിയറപ്രവർത്തകർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ സിനിമ നിരൂപണം ചെയ്യുന്നവരെ കുറിച്ചും സെൻസർ ബോഡിനെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. താരം അഭിനയിച്ച ഏറ്റവും പുതിയ സിനിമ ശ്രീ മുത്തപ്പന്റെ പ്രമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോയ് മാത്യു.
സെൻസറിങ്ങുള്ള ഒരു രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് ലിമിറ്റേഷൻസുണ്ടാകുമല്ലോ. അതിനാണ് സെൻസർ ബോഡ് വെക്കുന്നത്. സെൻസർ ബോഡെന്ന് പറഞ്ഞ് അവിടെ വിവരമില്ലാത്ത കുറേയാളുകളെ ഇരുത്തുന്നതും അതിനാണ്. വിവരമുള്ളവരെ അവിടെ ഇരുത്തില്ല. ഭരിക്കുന്ന പാർട്ടിയുടെ വക്താക്കളാകും സെൻസർ ബോഡിലുണ്ടാവുക. ഭരിക്കുന്ന പാർട്ടിക്ക് വേണ്ട രീതിയിലുള്ള ഉൽപ്പന്നമുണ്ടാക്കാനാണ് അവർ ശ്രമിക്കുക.
അതിന് എതിരെ നിൽക്കുന്ന ഒന്നും തന്നെ ഉണ്ടാവുകയില്ല. സെൻസർഷിപ്പുണ്ടെങ്കിൽ അവിടെ പൂർണ്ണ അർത്ഥത്തിൽ ആവിഷ്കാര സ്വാതന്ത്ര്യമില്ല. അങ്ങനെ നോക്കുമ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം കുറേയൊക്കെ ഇപ്പോൾ ലഭിക്കുന്നത് ഒടിടിയിൽ റിലീസ് ചെയ്യുന്ന സിനിമകൾക്കാണ് കാരണം സെൻസർഷിപ്പില്ല
അതുപോലെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടന്ന് അവസരം കിട്ടാതെ പലരും സിനിമ നിരൂപണം തുടങ്ങിയിട്ടുണ്ട്. അത്തരം പല പൊട്ടന്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഇവരെ കൈയ്യില്‍ കിട്ടിയാന്‍ രണ്ടെണ്ണം കൊടുക്കാനാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ നമുക്ക് അത് ചെയ്യാന്‍ പറ്റില്ലല്ലോ. വളരെ ബോറാണ്. ആദ്യ ദിവസം തന്നെ ചലച്ചിത്ര നിരൂപണം നടത്തുന്ന ചില പ്രതിഭകളുണ്ടല്ലോ… ഇവർ ശരിക്കും പ്രതിഭാ ശൂന്യരാണ്
സിനിമയുടെ ചരിത്രം, സിനിമയുണ്ടാക്കുന്ന ഇംപാക്റ്റ്‌സ്, അതിന്റെ വാല്യൂസ്, അതില്‍ അളുകള്‍ എടുക്കുന്ന പരിശ്രമങ്ങള്‍ ഇതൊന്നും കാണാതെ അവന്റെ അപകര്‍ഷത ബോധം മറച്ചുവെച്ച് നിരൂപണം നടത്തുന്നത് മഹാ തോന്നിവാസമാണ്. അത് ഒരിക്കലും നിരൂപണമെന്ന് പറയാന്‍ പറ്റില്ല അത് ആക്രോശമോ എന്തോവാണ്.
നേരെ മറിച്ച് ഇത് ഒരു സീരിയസ് കലാരൂപമാണെന്ന് മനസിലാക്കണം. ഒരു പുസ്തകം ആരും പിറ്റേ ദിവസം റിവ്യൂ ചെയ്യാറില്ല. സിനിമ റിവ്യൂ ചെയ്യാന്‍ ഏറ്റവും എളുപ്പമാണ്. കാര്യം രണ്ട് മണിക്കൂര്‍ ചിലവഴിച്ചാല്‍ സിനിമ റിവ്യൂ ചെയ്യാം. പെട്ടന്ന് കുറേ പൈസ കിട്ടും പരസ്യം കിട്ടും. ശരിക്കും പറഞ്ഞാല്‍ ഇത്തരം നിരൂപകര്‍ മറ്റുള്ളവരുടെ ഉച്ഛിഷ്ടം ഭക്ഷിക്കുകയാണെന്നേ ഞാന്‍ പറയൂ. ചില ചാനലുകളും അങ്ങനെയാണെന്നാണ് ജോയ് മാത്യു പറഞ്ഞത്
ശ്രീ മുത്തപ്പനിൽ ജോയ് മാത്യുവിന് പുറമെ നടൻ മണിക്കുട്ടനും ഒരു സുപ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: