കാലിഫോര്‍ണിയ : ബേ ഏരിയയിലെ സിനലോവ മിഡില്‍ സ്കൂളില്‍ സഹപാഠിയെ ആക്രമിച്ച എട്ട് പെണ്‍കുട്ടികള്‍ അറസ്റ്റിലായി.
സഹപാഠിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ പെണ്‍കുട്ടികള്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. അറസ്റ്റിലായ പെണ്‍കുട്ടികള്‍ 12 മുതല്‍ 14 വയസ് വരെ പ്രായമുള്ളവരാണ്.
കഴിഞ്ഞ മാസം 24ന് ഉച്ചഭക്ഷണം കഴിഞ്ഞ് സ്കൂളില്‍ ഒത്തുകൂടിയ സംഘം മറ്റൊരു വിദ്യാര്‍ഥിനിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടു. ആക്രമണം തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്കും മര്ദ്ദനമേല്ക്കുകയുണ്ടായി.
ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പെണ്‍കുട്ടിയെ മറ്റ് വിദ്യാര്‍ഥികള്‍ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോയില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: