ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ ഭാരതീയ ജനത പാർട്ടി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ദേശീയ പാർട്ടിയായി വളരുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ.
കഴിഞ്ഞ 100 ദിവസമായി കോൺഗ്രസും ഇൻഡി സഖ്യകക്ഷികളും നുണകളും തെറ്റായ വിവരങ്ങളും നൽകി ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതിൽ മാത്രം ആശ്രയിച്ചുള്ള പ്രചാരണം നടത്തി സ്വയം പരിഹാസ്യരായി വോട്ടർമാർക്ക് മുന്നിൽ നിൽക്കുകയാണ്. ജനങ്ങളുടെ ഉന്നമനത്തിനോ ഇന്ത്യയെ മുന്നോട്ടു നയിക്കുന്നതിനോ പര്യാപ്തമായ ഒരു ആശയം പോലും മുന്നോട്ടു വക്കാൻ അവർക്കായിട്ടില്ല.
മുങ്ങിക്കൊണ്ടിരിക്കുന്ന കോൺഗ്രസ് കപ്പലിന്റെ കപ്പിത്താനായ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ആരും തെരഞ്ഞെടുപ്പ് കാലത്തെങ്കിലും അവരുടെ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിച്ചില്ല. പകരം വോട്ടർമാരെ പരസ്പരം ഭിന്നിപ്പിക്കുന്നതിനാണ് ഇൻഡി സഖ്യകക്ഷികൾ പ്രയത്നിച്ചത്. ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ ഇതിന് ബാലറ്റിലൂടെ തക്ക മറുപടി നൽകുമെന്ന് ഞങ്ങൾ പലതവണ പറഞ്ഞിട്ടുണ്ട്. പ്രസ്തുത ഓർമ്മപ്പെടുത്തലുകൾ ശരിവക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ള എക്സിറ്റ് പോൾ ഫലങ്ങൾ.
വോട്ടെണ്ണൽ കഴിയുമ്പോൾ കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ് അടങ്ങുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ദേശീയ പാർട്ടിയായി ബിജെപി മാറും. ഒപ്പം ദേശീയ തലത്തിൽ 400 സീറ്റ് എന്ന ലക്ഷ്യവും കൈവരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: