ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമ്മര്‍ദ്ദം മൂലം പ്രമേഹം കൂടിയെന്ന് കേജരിവാള്‍. അതിനാല്‍ ഏഴു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് നല്‍കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. സുപ്രീംകോടതിയുടെ ഉത്തരവില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത് വഴി സുപ്രീംകോടതി നല്കിയ ജാമ്യം നീട്ടാനാണ് ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. സുപ്രീംകോടതി നല്കിയ ഇടക്കാലജാമ്യം നീട്ടണമെന്നല്ല, പകരം ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ചുള്ള പുതിയ ഇടക്കാല ജാമ്യത്തിനാണ് കേജരിവാള്‍ അപേക്ഷിച്ചിരിക്കുന്നതെന്ന് വിചാരണ കോടതി നിരീക്ഷിച്ചു. തുടര്‍ന്നായിരുന്നു ഉത്തരവ് മാറ്റി വച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണം കേജരിവാളിന് ഇത്രമേല്‍ സമ്മര്ദ്ദമുണ്ടാക്കിയെങ്കില് തെരഞ്ഞെടുപ്പ് ഫലം എത്രമാത്രം സമ്മര്‍ദ്ദമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹത്തിന്റെ പ്രമേഹം എന്തുമാത്രം ഉയരുമെന്നുമാണ് നിരീക്ഷകരുടെ ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: