കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ മലയാളം ടിവി ചാനലുകളില്‍ ഹിന്ദുപുരാണങ്ങളെപ്പറ്റിയും ആചാരങ്ങളെപ്പറ്റിയും നല്ല നല്ല സീരിയലുകള്‍ വന്നിരുന്നു. മിക്ക ഹിന്ദുകുടുംബങ്ങളിലും ആബാലവൃദ്ധം ഈ സീരിയലുകള്‍ വളരെ ആദരവോടെ, ആകാംക്ഷയോടെ തുടര്‍ച്ചയായി കണ്ടിരുന്നു. അറിയാവുന്നിടത്തോളം അതെല്ലാം നിര്‍മിച്ചിരുന്നത് ഹിന്ദു നിര്‍മാതാക്കളും പ്രൊഡ്യൂസര്‍മാരുമായിരുന്നു.
എന്നാല്‍ ഇന്ന് മിക്ക മലയാളം ചാനലുകളിലും ഹിന്ദു കുടുംബങ്ങളിലെ പുരുഷന്മാരേയും സ്ത്രീകളെയും നീച കഥാപാത്രങ്ങളാക്കിയുള്ള സീരിയലുകളാണ് വൈകുന്നേരങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത് ഹിന്ദു സംസ്‌കാരത്തെപ്പറ്റി പുതിയ തലമുറയ്‌ക്ക് തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നത്. കേരളത്തില്‍ ഒരു മാധ്യമവും മറ്റു മതസ്ഥരുടെ കുടുംബ പശ്ചാത്തലം വരുന്ന സീരിയലുകളോ സിനിമകളോ നിര്‍മിക്കുന്നില്ല, പ്രദര്‍ശിപ്പിക്കുന്നില്ല. എന്തുകൊണ്ട്? സിനിമകളിലും ഈ പ്രവണതയുണ്ട്.
സനാതന സംസ്‌കാരത്തെ സാവകാശം നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യങ്ങളോടെ സീരിയലുകളും സിനിമകളും നിര്‍മിക്കാന്‍ വേണ്ട പണം മുടക്കുന്നത് ആരാണെന്നത് അന്വേഷിക്കേണ്ടതല്ലേ? കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഹിന്ദു സംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളും നശിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ വളരെയധികം നടക്കുന്നത്. പണം വാരിയെറിഞ്ഞാല്‍ ഹിന്ദുക്കളുടെ സംസ്‌കാരത്തെ നശിപ്പിക്കാമെന്ന ഗൂഢലക്ഷ്യത്തോടെ ചില ഭീകരവര്‍ഗീയവാദികള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പുതിയ തലമുറയും ആചാര്യന്മാരും ഈ വിഷയം ഗൗരവബുദ്ധിയോടെ ചിന്തിക്കണമെന്ന് തോന്നുന്നു.
700 കൊല്ലം മുഗളന്മാരും 400 കൊല്ലം യൂറോപ്യന്‍ ഭരണാധികാരികളും നശിപ്പിക്കാന്‍ കഴിയുന്നത്ര ശ്രമിച്ചിട്ടും ഇന്നും മുഴുവന്‍ നശിക്കാതെ ലോകത്തില്‍ നിലനില്‍ക്കുന്ന ഒരേ ഒരു സംസ്‌കാരമാണ് ഭാരതത്തിലെ സനാതന സംസ്‌കാരം. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഇന്ന് നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള പെണ്‍കുട്ടികള്‍ അവരുടെ വിവാഹത്തിന് ഉടുത്തൊരുക്കാന്‍ സിനിമയിലെയും സീരിയലുകളിലെയും മറ്റും പുരുഷ മെയ്‌ക്കപ്പ്മാന്‍ തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതായി കേള്‍ക്കുന്നു.
ഇതും ഒരു നല്ല സംസ്‌കാരമായി മാതാപിതാക്കള്‍ക്ക് തോന്നുന്നില്ലെങ്കില്‍ അതും നിയന്ത്രിക്കേണ്ടതാണ്. ഇതുകൊണ്ട് നിരവധി വിവാഹങ്ങള്‍ മുഹൂര്‍ത്തം കഴിഞ്ഞുള്ള സമയത്താണ് നടക്കുന്നത്. മുഹൂര്‍ത്ത സമയം കഴിഞ്ഞു നടക്കുന്ന വിവാഹങ്ങള്‍ വിവാഹമോചനങ്ങള്‍ക്കും സന്തതികള്‍ ഉണ്ടാകാതിരിക്കാനും ഒരു കാരണമാകുന്നുണ്ടോ എന്നു ചിന്തിക്കേണ്ടതല്ലേ? ഇത്തരം ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിയാനും, അതിനെ നേരിടാനും പുതിയ തലമുറയെ പ്രാപ്തരാക്കാനുള്ള അവബോധ ക്ലാസുകള്‍, ഹിന്ദു സമുദായ സംഘടനകളും ആചാര്യന്മാരും ആരംഭിക്കേണ്ട കാലം അതിക്രമിച്ചില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: