മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയും ഏക് നാഥ് ഷിന്‍ഡേയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍സിപിയും ഉള്‍പ്പെട്ട മഹായുധി സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം.
ആകെയുള്ള 48 സീറ്റുകളില്‍ മഹായുധി സഖ്യം 28 മുതല്‍ 32 സീറ്റുകള്‍വരെ നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം പറയുന്നു. പക്ഷെ 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ഉദ്ധവ് താക്കറെ ശിവസേന സഖ്യം 48ല്‍ 41 സീറ്റുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസും ഉദ്ധവ് താക്കറെ ശിവസേനയും ശരദ് പവാര്‍ എന്‍സിപിയും ചേര്‍ന്നുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന് 16 മുതല്‍ 20 സീറ്റേ ലഭിക്കും.
മഹായുധി സഖ്യം പൊളിയുമെന്ന ഉദ്ധവ് താക്കറെയുടെയും ശരദ് പവാറിന്റെയും കോണ്‍ഗ്രസിന്റെയും വീരവാദം പൊളിയുകയാണ്. മഹായുധിയില് ബിജെപി 20 മുതല്‍ 22 സീറ്റുകള്‍ വരെയും ഏക് നാഥ് ഷിന്‍ഡേ പക്ഷം 8 മുതല്‍ 10 വരെയും അജിത് പവാര്‍ എന്‍സിപി ഒന്ന് മുതല്‍ രണ്ട് വരെ സീറ്റുകളും നേടിയേക്കും.
എക്സിറ്റ് പോളിന്റെ ഭാഗമായി ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ ഏകദേശം 5.8 ലക്ഷം പേരെ ഇന്റര്‍വ്യൂ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: