Kerala

കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് ജാപ്പനീസ് ഫോര്‍വേഡ് ഡെയ്‌സുകെ സകായി

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ സ്ഥിര സാന്നിദ്ധ്യം ആയിരുന്നു ഡെയ്‌സുകെ

Published by

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് ജാപ്പനീസ് ഫോര്‍വേഡ് ഡെയ്‌സുകെ സകായി. ഇക്കാര്യം കേരള ബ്ലാസ്റ്റേഴ് സ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ഡെയ്‌സുകെ സകായി ടീമിന് നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുന്നതായും ക്ലബ് കുറിച്ചു. ഈ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ സ്ഥിര സാന്നിദ്ധ്യം ആയിരുന്നു ഡെയ്‌സുകെ.

ലീഗില്‍ 21 മത്സരങ്ങള്‍ കളിച്ച ഡെയ്‌സുകെ മൂന്ന് ഗോള്‍ നേടിയിരുന്നു. ഡെയ്‌സുകെ സകായി ഒരു വര്‍ഷത്തെ കരാറില്‍ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. താരത്തിന്റെ കരാര്‍ പുതുക്കേണ്ട എന്ന് ക്ലബ് തന്നെ തീരുമാനിക്കുക ആയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by