അബുദാബി: യുഎഇ മധ്യസ്ഥത വഹിച്ച് നടന്ന ചര്‍ച്ചയിലൂടെ 150 റഷ്യന്‍, യുക്രെയ്ന് തടവുകാരെ മോചിപ്പിച്ചു. ആകെ 150 തടവുകാര്‍ മോചിപ്പിക്കപ്പെട്ടതായി യുഎഇ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. എന്നാല്‍ ഓരോ രാജ്യത്ത് നിന്നും എത്ര പേരാണ് മോചിപ്പിക്കപ്പെട്ടത് എന്ന് വ്യക്തമല്ല.
ഇരു രാജ്യങ്ങളുമായും യുഎഇക്കുളള ശക്തമായ ബന്ധമാണ് മധ്യസ്ഥ ശ്രമങ്ങള്‍ വിജയിക്കാന്‍ കാരണം. തടവുകാരുടെ കൈമാറ്റം സാധ്യമാകാന്‍ യുഎഇയോട് സഹകരിച്ചതിന് റഷ്യന്‍ ഫെഡറേഷന്- റിപ്പബ്ലിക് ഓഫ് യുക്രെയിന് സര്‍ക്കാറുകളോട് യു എ ഇ വിദേശകാര്യമന്ത്രാലയം അഭിനന്ദനം അറിയിച്ചു.
യുക്രെയ്നിലെ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള തുടര്‍ ശ്രമങ്ങള്‍ക്ക് യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും യു എ ഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം റഷ്യയും യുക്രെയ്നും തമ്മില്‍ മൂന്നു തവണ യുദ്ധത്തടവുകാരുടെ കൈമാറ്റം നടക്കുന്നതില്‍ യുഎഇയുടെ മധ്യസ്ഥ ശ്രമങ്ങള്‍ വിജയിച്ചു. ഇതിലൂടെ 600ഓളം പേര്‍ക്കാണ് മോചനം സാധ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: