ന്യൂദല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം അവസാനിക്കുന്നതിനു പിന്നാലെ പുറത്തുവരുന്ന എക്സിറ്റ് പോള്‍ ഫലങ്ങളിലുള്ള മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസമാണ് ഇത്തരമുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും, അത് കേവലമായ പ്രവചനങ്ങളാണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രസ്താവന ഇറക്കിയത്.
എന്നാല്‍ പരാജയം മനസ്സിലാക്കിയതോടെയാണ് പ്രതിപക്ഷം ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നതെന്ന പരിഹാസങ്ങള്‍ ഇന്നലെ തന്നെ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം മാറ്റിയത്. ഇന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടില്‍ നടന്ന ഇന്‍ഡി സംഖ്യ നേതാക്കളുടെ ചര്‍ച്ചക്കു ശേഷമാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാലും റെമാല്‍ ചുഴലിക്കാറ്റിന്റെ ആഘാതം അവലോകനം ചെയ്യുന്നതിനാലും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ടിഎംസി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേരത്തെ തന്നെ അറിയിച്ചിരുന്നു.
പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, സിപിഐഎം, സിപിഐ, ഡിഎംകെ, ജെഎംഎം, എഎപി, ആര്‍ജെഡി, ശിവസേന (യുബിടി), എന്‍സിപി (ശരദ് പവാര്‍) എന്നീ പാര്‍ട്ടികളിലെ നേതാക്കള്‍ ഖാര്‍ഗെയുടെ വസതിയില്‍ ചര്‍ച്ചകള്‍ക്കായി ഒത്തുകൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: