ന്യൂദല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നതിന് മുന്‍പേ കോണ്‍ഗ്രസ് പരാജയം മണത്തുവെന്ന് റിപ്പോര്‍ട്ടുകള്‍. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴാം ഘട്ടം പൂര്‍ത്തിയായതോടെ വിവിധ ടിവിചാനലുകള്‍ ശനിയാഴ്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
അതേ നിങ്ങള്‍ നിങ്ങളുടെ ബങ്കറുകളില്‍ ഒളിച്ചിരിക്കുന്നത് തന്നെയാണ് നല്ലതെന്ന് ബിജെപി ഐടി സെല്‍ വക്താവ് അമിത് മാളവ്യ പരിഹസിച്ചു. തെരഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് പുറത്ത് വരാനിരിക്കെ ടിവി ചാനലുകള്‍ ടിആര്‍പി റേറ്റിംഗ് കൂട്ടാന്‍ പുറത്തുവിടുന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് പവന് ഖേര എക്സില്‍ കുറിച്ചത്.
“ഏഴാം ഘട്ടപോളിംഗ് ദിവസം തന്നെ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചിരിക്കുകയാണ്. ജൂണ്‍ നാലാം തിയതിയും സ്വന്തം രഹസ്യസങ്കേതങ്ങളില്‍ ഒളിച്ചിരിക്കുന്നത് തന്നെയാണ് കോണ്‍ഗ്രസിന് നല്ലത്. “- ബിജെപിയുടെ അമിത് മാളവ്യ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: