കൊച്ചി: യൂട്യൂബര്‍ സഞ്ജു ടെക്കി കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
ചട്ടവിരുദ്ധമായി വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന വ്‌ലോഗര്‍മാര്‍ അടക്കമുളളവര്‍ക്കെതിരെ നടപടി വേണം. മോട്ടോര്‍ വാഹന ചട്ടം ലംഘിക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാമെന്നും കോടതി സര്‍ക്കാരിനെ അറിയിച്ചു. സഞ്ജു ടെക്കിയുടെ കാര്യത്തില്‍ നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
മോട്ടോര്‍ വാഹനവകുപ്പിന്റെ റിപ്പോര്‍ട്ട് അടുത്ത വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, പി ബി അജിത് കുമാര്‍, അനില്‍ കെ നരേന്ദ്രന്‍, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സംഭവം പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: