കണ്ണൂര്‍ : വിമാനത്താവളത്തിലൂടെ സ്വര്‍ണക്കടത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കൂടുതല്‍ ക്യാബിന് ക്രൂ അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെ പിടിയിലായ എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബിന് ക്രൂ സുരഭി ഖാത്തൂണ്‍ പല തവണകളിലായി 20 കിലോ സ്വര്‍ണം കടത്തിയതായാണ് കണ്ടെത്തല്‍.
സുരഭി സ്വര്‍ണം കടത്തിയത് കൊടുവള്ളി സംഘത്തിന് വേണ്ടിയെന്നാണ് നിഗമനം. ഖത്തറില്‍ നിന്നും കണ്ണൂരിലേക്ക് വരുന്നതിനിടെ ആരാണ് സുരഭിക്ക് സ്വര്‍ണം നല്‍കിയതെന്ന് കണ്ടെത്താനുളള നീക്കത്തിലാണ് ഡി ആര് ഐ.
ഒരുകിലോ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ എയര്‍ ഹോസ്റ്റസായ സുരഭി ഖാത്തൂണിന് പ്രത്യേക പരിശീലനം കിട്ടിയിരുന്നു എന്നാണ് അന്വേഷണ ഏജന്‍സി കരുതുന്നത്. പരിശീലനം ലഭിച്ചാല്‍ മാത്രമേ ഇത്രയധികം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ കഴിയൂ. സുരഭിയുടെ നടത്തയിലോ പെരുമാറ്റത്തിലോ അസ്വാഭാവികത ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
മിശ്രിത രൂപത്തിലുള്ള സ്വര്‍ണം കടത്തുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൊല്‍ക്കത്ത സ്വദേശി സുരഭി റവന്യു ഇന്റലിജന്‍സിന്റെ വലയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: