കന്യാകുമാരി: സ്വാമി വിവേകാന്ദന് 1892ല്‍ മൂന്നു ദിവസം തപസ്സനുഷ്ഠിച്ച സ്ഥലമാണ് വിവേകാനന്ദപ്പാറ. ആ ആത്മീയ വെളിച്ചം കന്യാകുമാരിയില്‍ മാത്രമല്ല ഭാരതത്തിലെങ്ങും ഇന്നും നിറഞ്ഞു നില്ക്കുന്നു. അതിനാലാണ് ആ ആത്മീയ വെളിച്ചത്തിനു മുന്നില്‍ ധ്യാനമിരിക്കാന്‍ വിവേകാനന്ദപ്പാറ മോദി തിരഞ്ഞെടുത്തതും.
വിവേകാനന്ദ പാറയില്‍ സ്വാമി വിവേകാന്ദന്റെ വെങ്കല പ്രതിമയും ശ്രീരാമകൃഷ്ണന്റെയും ശാരദാദേവിയുടെ ചിത്രങ്ങള്‍ക്കു മുന്നിലുള്ള ധ്യാനമണ്ഡപവും ഉണ്ട്. കുറ്റന്‍ തിരമാലകള്‍ പാറയില്‍ ആഞ്ഞടിക്കുമ്പോഴും തിരമാലകളുടെ ഒച്ച ധ്യാനമണ്ഡപത്തില്‍ കേള്‍ക്കാറില്ല. കേദാര്‍നാഥിലെ രുദ്രഗുഹയെ പോലെ നിശബ്ദ ധ്യാന ഭൂമിയാണ് വിവേകാനന്ദപ്പാറയും. ഒറ്റക്കാലില്‍ തപസനുഷ്ഠിച്ച ദേവി കന്യാകുമാരിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന പാദമുദ്ര ഇപ്പോഴും വിവേകാനന്ദ പാറയിലുണ്ട്.
1862ല്‍ സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് കന്യാകുമാരിയില്‍ സ്വാമി വിവേകാനന്ദന് സ്മാരകം എന്ന ആശയം ഉടലെടുക്കുന്നത്. മുതിര്‍ന്ന സ്വയം സേവകന് ഏകനാഥ് റാനഡെയുടെ നേതൃത്വത്തിലുള്ള വിവേകാനന്ദ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചാണ് വിവേകാനന്ദപ്പാറയില്‍ സ്മാരകം പണിയുന്നത്.
1970 സപ്തംബര്‍ 2ന് അന്നത്തെ പ്രസിഡന്റ് വി.വി.ഗിരി സ്മാരകത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. തമിഴ് സാഹിത്യത്തിലെ ഇതിഹാസം എന്നു വിളിക്കുന്ന തിരുക്കുറള്‍ രചിച്ച തമിഴ് കവിയായ തിരുവള്ളുവരിന്റെ പ്രതിമയും ഇപ്പോള്‍ വിവേകാനന്ദപ്പാറയ്ക്ക് സമീപത്തായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: