ന്യൂദല്‍ഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ആപ് നേതാവും ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ദല്‍ഹി കോടതി വീണ്ടും നീട്ടി. ജൂലൈ ആറു വരെയാണ് റോസ് അവന്യു കോടതി കസ്റ്റഡി നീട്ടിയത്.
2023 ഫെബ്രുവരി 26 നാണ് അഴിമതിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്‍പതിന് ഇ ഡിയും സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: