നിയാ ഫിലാഡെല്‍ഫിയ(ഗ്രീസ്): യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഗ്രീക്ക് ക്ലബ്ബായി ഒളിംപിയാക്കോസ്. യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഫയോറെന്റിനയെ പരാജയപ്പെടുത്തിയാണ് ഗ്രീക്ക് ക്ലബ്ബ് ചരിത്രം കുറിച്ചത്. അധിക സമയത്തിലേക്ക് കടന്ന ഫൈനല്‍ മത്സരം തീരാന്‍ നാല് മിനിറ്റുള്ളപ്പോള്‍ അയൂബ് എല്‍ കാബി നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടീം കിരീടം നേടിയത്.
ഒളിംപിയാക്കോസ്- ഫയോറെന്റിന ഫൈനലിന്റെ നിശ്ചിത സമയം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്ന് അധികസമയത്തെ രണ്ടാം പകുതിയിലാണ് വിജയികളെ നിര്‍ണയിച്ച ഗോള്‍ വീണത്. ബോക്സിന് പുറത്ത് ഇടത് വിങ്ങില്‍ പന്ത് കാല്ക്കല് കിട്ടിയ ഒളിംപിയാക്കോസ് താരം സാന്റിയോഗ് ഹെസ്സെ നീട്ടിനല്‍കിയൊരു ക്രോസിലേക്ക് അയൂബ് എല്‍ കാബി ഹെഡ് ചെയ്ത് ഗോള്‍ നേടുകയായിരുന്നു. കളിയുടെ ആയുസ് 116 മിനിറ്റായപ്പോഴായിരുന്നു ഈ വിജയനിമിഷം പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: