Sports

ക്ലാസിക് പോര്: ഇഗ കടന്നു, നവോമി മടങ്ങി

Published by

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് മത്സരം രണ്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ ഫൈനല്‍ കഴിഞ്ഞു- ഒരു അതിശയോത്തിയോടെ പറയാമെങ്കിലും ഫൈനലിനപ്പുറം കളിയുടെ ക്ലാസിക് ചാരുത നിറഞ്ഞ മത്സരമായിരുന്നു നവോമി ഒസാക്കയും ഇഗ സ്വിയാറ്റെക്കും തമ്മിലുള്ള രണ്ടാം റൗണ്ട് മത്സരം. ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിനൊടുവില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്ക ഇപ്പോഴത്തെ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക്കിന് മുന്നില്‍ കീഴടങ്ങി. സ്‌കോര്‍ 7-6(7-1), 1-6, 7-5

നീണ്ട കാലത്തെ വിശ്രമവും പിരിമുറുക്കവും എല്ലാം കഴിഞ്ഞ് കളത്തിലേക്ക് മടങ്ങിയെത്തിയ ഒസാക്ക കളിമണ്‍ കോര്‍ട്ടിലെ ഗ്രാന്‍ഡ് സ്‌ലാം പോരാട്ടത്തില്‍ നിന്നും വളരെ വേഗം പിന്‍തിരിഞ്ഞു നടന്നിരിക്കുന്നു. പക്ഷെ, കഴിഞ്ഞ കുറച്ചുകാലമായി താരത്തെ അലട്ടുന്ന പ്രശ്‌നങ്ങളില്‍ നൊന്ത് കളംവിട്ടുപോകുന്ന ഒസാക്കയെ അല്ല ഇന്നലെ റോളന്‍ഡ് ഗാരോസില്‍ കണ്ടത്. ഇഗയോട് തോല്‍വിയോടെ മടങ്ങിയത് തീര്‍ത്തും രാജകീയമായാണ്.

2019ല്‍ കാനഡയില്‍ നടന്ന ഡബ്ല്യൂടിഎ ടൂറിലാണ് ഇരുതാരങ്ങളും ആദ്യമായി മുഖാമുഖം വന്നത്. അന്ന് പ്രായം 18ലെത്തിയ പുതുമുഖമായിരുന്നു ഇഗ. ഒസാക്കയാകട്ടെ ഇതിഹാസതാരം സെറീന വില്ല്യംസിനെയും മറ്റും കീഴടക്കി ഗ്രാന്‍ഡ് സ്‌ലാം കിരീടമൊക്കെ നേടി സ്റ്റാറായി തെളിഞ്ഞു ഉയര്‍ന്നുകൊണ്ടിരുന്ന കാലവും. അഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടുമ്പോള്‍ കിരീടകണക്കില്‍ ഇരുവരും ഒപ്പത്തിനൊപ്പം പോന്ന എതിരാളികള്‍ തന്നെ. പക്ഷെ കുറച്ചുനാളായുള്ള താളപ്പിഴകള്‍ വല്ലാതെ ബാധിച്ചതിന്റെ വിഷമതകളായിരുന്നു ഒസാക്കയ്‌ക്ക് കൂട്ടുണ്ടായിരുന്നത്. ഇഗയാകട്ടെ ലോക ഒന്നാം നമ്പര്‍ പദവി തിരിച്ചുപിടിച്ച് വീണ്ടും ഫ്രഞ്ച് ഓപ്പണ്‍ നിലനിര്‍ത്താന്‍ കുതിച്ചു നില്‍ക്കുന്ന നിലയിലും.
കളി തുടങ്ങി. മികച്ച സെര്‍വ് ഉതര്‍ത്ത ഓസാക്കയ്‌ക്ക് മുന്നില്‍ ഇഗ പിഴവുകള്‍ വരുത്താന്‍ തുടങ്ങി. ഗെയിമുകള്‍ പലതും തീര്‍ന്നുകൊണ്ടിരിക്കുമ്പോഴും ഇഗയുടെ പിഴവുകള്‍ കൂടിക്കൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ 4-5 എന്ന നിലയ്‌ക്ക് നവോമി മുന്നിട്ടു നിന്നു. ഒടുവില്‍ ആദ്യ സെറ്റ് തീര്‍ന്നത് ടൈ ബ്രേക്കറിലാണ്. ഓസാക്ക പിടിച്ചെടുത്തു.

ആദ്യ സെറ്റ് തീര്‍ന്ന വിശ്രമ വേളയില്‍ ഇഗയുടെ മുഖഭാവത്തിലാകെ ആദ്യ സെറ്റില്‍ നേരിട്ട കടുത്ത വെല്ലുവിളിയുടെ നിരാശ ഉണ്ടായിരുന്നു. രണ്ടാം സെറ്റ് ഓസാക്കയുടെ ആധിപത്യമായിരുന്നു. ഇഗയ്‌ക്ക് കീഴടങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായില്ല. സെര്‍വിനുള്ള അവസരം ഇഗയ്‌ക്കായിരുന്നിട്ടുകൂടി സമ്മര്‍ദ്ദത്താല്‍ പിഴവുകള്‍ വരുത്തി സ്വയം വിഴ്‌ച്ചയിലേക്ക് പതിക്കുകയായിരുന്നു ഇഗ. അത് നന്നായി മുതലെടുത്ത് ഓസാക്കയും മുന്നേറി.

മൂന്നാം സെറ്റിലും ഓസാക്ക നന്നായി കളിച്ചു. മത്സരം നിര്‍ണയിക്കേണ്ട ഘട്ടമെത്തിയപ്പോഴേക്കും ബാക്ക് ഹാന്‍ഡ് ഷോട്ടുകളിലൂടെ മികച്ച കളി പുറത്തെടുത്ത് ഇഗ കളി കൈക്കലാക്കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by