റാസല്‍ഖൈമ : യു എ ഇയില്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്ന് കോഴിക്കോട്ടുകാരി യുവതി രക്ഷപ്പെട്ടു. അബായ ഷോപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ഈ മാസം 22ന് റാസല്‍ഖൈമയില്‍ എത്തിച്ച യുവതിയാണ് രക്ഷപ്പെട്ടത്.
റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന് സുരക്ഷിത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന യുവതിയെ വൈകാതെ നാട്ടിലേക്കു മടക്കി അയയ്ക്കും. 50,000 ഇന്ത്യന്‍ രൂപ ശമ്പളവും താമസവുമായിരുന്നു അബായ ഷോപ്പിലെ ജോലിക്ക് വാഗ്ദാനം ചെയ്തിരുന്നത്.
വിമാനത്താവളത്തില്‍ യുവതിയെ സ്വീകരിക്കാന്‍ കോട്ടയം സ്വദേശികളെന്നു പറഞ്ഞെത്തിയവര്‍ റാസല്‍ഖൈമയിലെ ഒരു വില്ലയിലേക്കാണ് കൊണ്ടുപോയത്.വില്ലയില്‍ രണ്ട് മലയാളികളും ഒരു തമിഴ്നാട്ടുകാരിയും ഉള്‍പ്പെടെ മറ്റു മൂന്ന് പേര് കൂടി ഉണ്ടായിരുന്നു. പുരുഷന്മാര് വന്നു പോകുന്നതു കണ്ട് മറ്റു സ്ത്രീകളോട് അന്വേഷിച്ചപ്പോഴാണ് പെണ്‍വാണിഭ സംഘമാണ് യുവതി മനസിലാക്കുന്നത്. പിറ്റേ ദിവസം ജോലിയെക്കുറിച്ച് സംഘം വിശദീകരിച്ചപ്പോള്‍ ഇത്തരം ജോലിക്ക് താല്പര്യമില്ലെന്നും തിരിച്ചയയ്ക്കാനും യുവതി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. വിസയ്ക്കും, വിമാന ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ് എന്നിവയ്ക്കായി വന്‍ തുക ചെലവായെന്നും തിരിച്ചു കിട്ടാതെ വിടില്ലെന്നും പറഞ്ഞതോടെ യുവതി പ്രയാസത്തിലായി.
സാമ്പത്തിക പ്രയാസമുളളതിനാലാണ് കുട്ടികളെ മാതാവിനെ ഏല്പിച്ച് വിദേശ ജോലിക്ക് തയാറായതെന്ന് യുവതി പറഞ്ഞു. വഴങ്ങില്ലെന്നു വന്നതോടെ മറ്റൊരു സ്ഥലത്തേക്കു മാറ്റാനുള്ള നീക്കം മനസിലാക്കിയ യുവതി തന്ത്രപൂര്‍വം ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ അസോസിയേഷന് പ്രവര്‍ത്തകര്‍ യുവതിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: