Business

സ്ത്രീകള്‍ക്ക് മാത്രമായി കാനറാ ബാങ്കിന്റെ ‘എയ്ഞ്ചല്‍ അക്കൗണ്ട്’

Published by

കാനറ ബാങ്ക് വനിതകള്‍ക്ക് മാത്രമായി ഒരു പുതിയ സേവിങ്‌സ് അക്കൗണ്ട് തുടങ്ങി. രാജ്യത്താദ്യമായി ഇങ്ങനെ പ്രത്യേകതയുള്ള ഒരു സേവിങ്‌സ് അക്കൗണ്ട് കാനറ ബാങ്കാണ് തുടങ്ങുന്നത്. കാനറ എയ്ഞ്ചല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അക്കൗണ്ട് മൂന്നുതരത്തിലാണ്.

അക്കൗണ്ട് തുടങ്ങുമ്പോള്‍ ഫ്രീ കാന്‍സര്‍ കവറേജും ഇതിനോടൊപ്പം ലഭിക്കും. 3 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ കാന്‍സര്‍ രോഗം പിടിപെട്ടാല്‍ ചികിത്സാസൗകര്യം ലഭിക്കും. അക്കൗണ്ട് തുടങ്ങാനുള്ള പ്രായപരിധി 70 വയസാണ്. കാന്‍സര്‍ കവറേജ് ലഭിക്കുന്നതും ആ പ്രായം വരെയാണ്.

അക്കൗണ്ട് ഹോള്‍ഡര്‍ക്ക് 8 മുതല്‍ 26 ലക്ഷം വരെ അപകട മരണ ഇന്‍ഷുറന്‍സ്, ഭര്‍ത്താവിന് 2 ലക്ഷം അപകട മരണ ഇന്‍ഷുറന്‍സ്, ഭര്‍ത്താവിന് 4 ലക്ഷം എയര്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ്, ഫ്രീ പ്ലാറ്റിനം എടിഎം കാര്‍ഡ് (വാര്‍ഷിക ഫീസില്ലാതെ), ഫ്രീ ലോക്കര്‍ ഓപ്പറേഷന്‍ (പരിധിയില്ലാതെ) തുടങ്ങിയ നിരവധി പ്രത്യേകതകള്‍ ഈ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്ന വനിതകള്‍ക്ക് ലഭിക്കുന്നതാണ്.

അതിനാല്‍ അക്കൗണ്ടിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ നിലവില്‍ സേവിങ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്ക് എയ്ഞ്ചല്‍ അക്കൗണ്ടിലേക്ക് മാറാം. രാജ്യത്ത് ആദ്യമായാണ് ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാതെ ഒരു സ്ഥാപനം കാന്‍സര്‍ കവര്‍ പോളിസി നല്‍കുത്.

അക്കൗണ്ട് കനറ എയ്ഞ്ചല്‍ അക്കൗണ്ടിലേക്ക് മാറി തുടങ്ങാന്‍ 2 ഫോട്ടോ, ഒറിജിനല്‍ ആധാര്‍, പാന്‍ (ഉണ്ടെങ്കില്‍) ഇവയുടെ ഓരോ കോപ്പി സഹിതം ബാങ്കിനെ സമീപിച്ചാല്‍ മതി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by