തിരുവനന്തപുരം: കേരള തപാല്‍ സര്‍ക്കിളിന്റെ 119-ാമത് ഡാക് അദാലത്ത് ജൂണ്‍ 20 ന് ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ കാര്യാലയത്തില്‍ നടക്കും. കൗണ്ടര്‍ സര്‍വീസസ്, സേവിംഗ്‌സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ എന്നിവയുള്‍പ്പെടെയുള്ള തപാല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, നിവേദനങ്ങള്‍, തര്‍ക്കങ്ങള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും.
ഡാക് അദാലത്തിന് മുമ്പായി കേസുകള്‍ ഫയല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള അപേക്ഷ pg.kl@indiapost.gov.in അല്ലെങ്കില്‍ cpmg_ker@indiapost.gov.in എന്ന ഇമെയില്‍ വിലാസത്തില്‍, ‘CIRCLE DAK ADALAT- QE JUNE 2024’ എന്ന വിഷയം സൂചിപ്പിച്ച് ഷീജ. ഒ. ആര്‍., അസിസ്റ്റന്റ് ഡയറക്ടര്‍ (കസ്റ്റമര്‍ സര്‍വീസ്), ഓഫീസ് ഓഫ് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിള്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ കത്തുനല്‍കണം.
പരാതികള്‍ ജൂണ്‍ 13 നോ, അതിനുമുമ്പോ, ഇമെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം. മുന്‍ അദാലത്തുകളില്‍ സ്വീകരിച്ച പരാതികളും അപേക്ഷകളും നിലവിലെ അദാലത്തില്‍ പരിഗണിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: