ന്യൂദല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ ശശി തരൂരിന്റെ പിഎയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആവശ്യമെങ്കില്‍ ശിവകുമാറിനെ വീണ്ടും വിളിപ്പിക്കും.
യുപി സ്വദേശിയാണ് സ്വര്‍ണം കൊണ്ടുവന്നത്. നിലവില്‍ ഇയാളെ മാത്രം പ്രതിയാക്കിയാണ് കേസെടുത്തത്.
35 ലക്ഷം രൂപ വരുന്ന സ്വര്‍ണമാലയാണ് തരൂരിന്റെ പിഎ ശിവകുമാര്‍ പ്രസാദില്‍ നിന്ന് പിടികൂടിയത്.ഇന്നലെ ബാങ്കോക്കില്‍ നിന്ന് ദല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ഒരാളില്‍ നിന്ന് അര കിലോ തൂക്കമുള്ള സ്വര്‍ണ മാല സ്വീകരിച്ച ഉടനെയാണ് ശശി തരൂരിന്റെ പിഎ ശിവകുമാര്‍ പ്രസാദ് പിടിയിലായത്.
സ്വര്‍ണവുമായി എത്തിയ വ്യക്തിയെ ആണ് കസ്റ്റംസ് ആദ്യം പിടികൂടിയത്.ഇയാളില്‍ നിന്ന് ലഭിച്ച വിവര പ്രകാരമാണ് വിമാനത്താവളത്തില്‍ വച്ച് ശിവകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്.
എംപിമാരുടെ സ്റ്റാഫിന് നല്‍കുന്ന പ്രത്യേക വിമാനത്താവള പ്രവേശനപാസാണ് ശിവകുമാര്‍ ഉപയോഗിച്ചത്. ശിവകുമാറിനൊപ്പം പിടികൂടിയ വ്യക്തിയുടെ വിശദാംശങ്ങള്‍ കസ്റ്റംസ് പുറത്ത് വിട്ടില്ല. സംഭവം ഞെട്ടിക്കുന്നതെന്ന് തരൂര്‍ പ്രതികരിച്ചു.
അതേസമയം, കേരള മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു പിന്നാലെ കോണ്‍ഗ്രസ് നേതാവിന്റെ സഹായിയും കള്ളക്കടത്തിന് അറസ്റ്റിലായിരിക്കുന്നുവെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: