ന്യൂദല്‍ഹി: ലോക് സഭ തെരഞ്ഞെടുപ്പിനുളള പരസ്യ പ്രചാരണത്തിന് കൊടിയിറക്കം. ഏഴ് ഘട്ടങ്ങളിലായി 74 ദിവസത്തെ പരസ്യ പ്രചാരണത്തിനാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സമാപനമായത്.
ശനിയാഴ്ചയാണ് അവസാന ഘട്ട വോട്ടെടുപ്പ്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്,യു പി, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയിലും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
മൂന്നാം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുള്‍പ്പെടെ ആസൂത്രണം ചെയ്താണ് നരേന്ദ്രമോദി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ആലോചനകളും ഊര്‍ജിതമാണ് .മുന്‍ കാലങ്ങളില്‍ രാഷ്‌ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങെങ്കില്‍ ഇക്കുറി കര്‍ത്തവ്യപഥില്‍ നടത്താനാണ് നീക്കം. കൂടുതല്‍ പേര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതിനാണ് ചടങ്ങ് കര്‍ത്തവ്യ പഥിലേക്ക് മാറ്റുന്നത്. തത്സമയ സംപ്രേഷണത്തിനായി ദൂരദര്‍ശന്‍ 100 ക്യാമറകള്‍ സജ്ജമാക്കും.
എന്‍ ഡി എ ആത്മവിശ്വാസത്തോടെ മുന്നേറുമ്പോള്‍ ഐ എന്‍ ഡി ഐ സഖ്യം അധികാരത്തിലെത്തുമെന്നാണ് മുന്നണി നേതാക്കള്‍ അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: