തിരുവനന്തപുരം: വിദേശ അക്കൗണ്ടിലൂടെ കോടികളുടെ ഇടപാട് നടന്നുവെന്ന് താന്‍ പരാതി നല്‍കിയത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയെ കുറിച്ച് തന്നെയാണെന്ന് ഷോണ്‍ ജോര്‍ജ്. താന്‍ പരാതിപ്പെട്ട എക്സാലോജിക് വേറെ കമ്പനിയാണെന്ന തോമസ് ഐസകിന്റെ വാദം വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്.
അബുദാബി കൊമേഴ്സ്യല്‍ ബാങ്കില്‍ വീണ ടി, സുനീഷ് എം എന്നിവര്‍ ചേര്‍ന്നുളള അക്കൗണ്ട് എക്സാലോജിക് കമ്പനിക്ക് ഇല്ലെന്ന് പറയാന്‍ ഐസകിന് തന്റേടമുണ്ടോ എന്നും ഷോണ്‍ ചോദിച്ചു. അല്ലെങ്കില്‍ കേസ് കൊടുക്കണം.ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഷോണിന്റെ പ്രതികരണം.
മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ ഷോണ്‍ ജോര്‍ജ് ഉന്നയിച്ച ആരോപണം തോമസ് ഐസക് തള്ളിയിരുന്നു. എക്സാലോജിക് കമ്പനിയെ കുറിച്ച് ഷോണ്‍ ജോര്‍ജ്ജ് കള്ളക്കഥ ഉണ്ടാക്കുകയാണെന്നും രണ്ട് വിദേശ കമ്പനികളില്‍ നിന്ന് പണമെത്തിയെന്ന് ഷോണ്‍ ജോര്‍ജ്ജ് ആരോപിക്കുന്ന സ്ഥാപനം വീണയുമായി ഒരു ബന്ധവുമില്ലാത്തതാണെന്നുമാണ് തോമസ് ഐസക് പറഞ്ഞത്. ദുബായിലെ എക്സാലോജികിന് മറ്റ് വിദേശ രാജ്യങ്ങളിലും ശാഖകളുണ്ടെന്നും പേരില്‍ പോലും വ്യത്യാസമുള്ള മറ്റൊരു കമ്പനിയുടെ വിശദാംശങ്ങള്‍ വച്ചാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും തോമസ് ഐസക് പറയുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: