ന്യൂദല്‍ഹി: ശനിയാഴ്ച നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനായുള്ള പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപരിപാടിയോടെ തെരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലേക്ക് എത്താന്‍ പോകുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് രാജ്യമൊട്ടാകെ വിപുലാമായ പ്രചാരണ പരിപാടിയാണ് അദേഹം സംഘടിപ്പിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രി ഇന്നു വൈക്കിട്ടു മുതല്‍ ജൂണ്‍ ഒന്നുവരെ തമിഴ്നാട്ടിലെ കന്യാകുമാരി സന്ദര്‍ശിക്കും, അവിടെ പ്രശസ്തമായ വിവേകാനന്ദ റോക്ക് സ്മാരകത്തില്‍ അദേഹം ധായനമിരിക്കും. സ്വാമി വിവേകാനന്ദന് ഒരിക്കല്‍ ധ്യാനിച്ചിരുന്ന അതേ സ്ഥലമായ ധ്യാന്‍ മണ്ഡപത്തില്‍ മെയ് 30 വൈകുന്നേരം മുതല്‍ ജൂണ്‍ 1 വൈകുന്നേരം വരെ ധ്യാനിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.
ഈ വര്‍ഷം മാര്‍ച്ച് 16ന് കന്യാകുമാരിയില്‍ നിന്നാണ് അദേഹം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിട്ടത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള റാലികളും റോഡ്ഷോകളും ഉള്‍പ്പെടെ 75 ദിവസങ്ങള്‍ കൊണ്ട് 200ലധികം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായിരുന്നു മോദി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി വിവിധ മണ്ഡലങ്ങളില്‍ റാലികള്‍ നടത്തി. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഒഡീഷ എന്നിവ ഉള്‍പ്പെടുന്ന പ്രധാന സംസ്ഥാനങ്ങളില്‍ ചിലത് അദ്ദേഹം റോഡ്ഷോകളും റാലികളും നടത്തിയിട്ടുണ്ട്. ഇതിനു പുറമെ രാജ്യത്ത് കഴിഞ്ഞ പത്തു വര്‍ഷത്തിലുണ്ടായ മാറ്റങ്ങളും വിവിധ വിഷയങ്ങളും ഉള്‍പ്പെടുത്തി 80 അഭിമുഖങ്ങളും അദേഹം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: