Kerala

ബലാത്സംഗക്കേസ്: ഇടക്കാലത്തേക്ക് സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണ് നടിയുമായി ഉണ്ടായതെന്നാണ് ഒമര്‍ ഹൈക്കോടതിയെ അറിയിച്ചത്

Published by

എറണാകുളം: ബലാത്സംഗക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. അറസ്റ്റ് ഉണ്ടായാല്‍ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി അറിയിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണ് നടിയുമായി ഉണ്ടായതെന്നാണ് ഒമര്‍ ഹൈക്കോടതിയെ അറിയിച്ചത്.

അതേസമയം ഹര്‍ജി വിശദമായ വാദത്തിനായി ജൂണ്‍ ആറിലേക്ക് മാറ്റി. നടിയും മോഡലുമായ യുവതി നല്‍കിയ പരാതിയിലായിരുന്നു ഒമര്‍ ലുലുവിനെതിരെ പോലീസ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി. നടിയുടെ പരാതിയില്‍ സംവിധായകനെതിരെ നെടുമ്പാശ്ശേരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by