ബുലന്ദ്ഷഹര്‍ (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ നരോറ ഗംഗാഘട്ടിന് സമീപം കടന്നുപോകുന്ന കനാലില്‍ നിന്ന് ഇഴഞ്ഞിറങ്ങിയ 10 അടി നീളമുള്ള മുതലയെ സംസ്ഥാന വനംവകുപ്പ് രക്ഷപ്പെടുത്തി വ്യാഴാഴ്ച വെള്ളത്തിലേക്ക് തുറന്നുവിട്ടു.
മുതല കനാലില്‍ നിന്ന് ഇഴഞ്ഞു ഇറങ്ങിയതിനു പിന്നാലെ അത് കനാലിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഞങ്ങള്‍ മുതലയെ രക്ഷപ്പെടുത്തി കനാലിലേക്ക് തുറന്നുവിട്ടുവെന്ന് വനം വകുപ്പ് ദിബായ് റേഞ്ചിലെ സര്‍ക്കിള്‍ ഓഫീസര്‍ മോഹിത് ചൗധരി പറഞ്ഞു.
നേരത്തെ, കനാലിന് സമീപമുള്ള റെയിലിംഗില്‍ മുതല കയറാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരുന്നു. കനാലിന്റെ നടപ്പാതയില്‍ പത്തടി നീളമുള്ള മുതലയെ കണ്ടത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസും വനംവകുപ്പും മുതലയെ രക്ഷപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: