കാറ്റലോണിയ: ജര്‍മനി ദേശീയ ഫുട്ബോള്‍ ടീം മുന്‍ പരിശീലകന് ഹന്‍സി ഫ്ലിക്കിനെ സ്പാനിഷ് ക്ലബ്ബ് എഫ്സി ബാഴ്സിലോണ പരിശീലകനായി നിയമിച്ചു. ഇന്നലെ ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.
രണ്ട് വര്‍ഷത്തേക്കാണ് ഫഌക്കുമായുള്ള കരാര്‍. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ജര്‍മന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം ഫഌക്കുമായി ഒരു ക്ലബ്ബും കരാറുണ്ടാക്കിയിട്ടില്ല. സാവി ഹെര്‍ണാണ്ടസിനെ പുറത്താക്കിയതിന് പകരക്കാരനായാണ് ഫ്ലിക്കിനെ നിയമിച്ചത്. സാവിയെ പുറത്താക്കിയപ്പോള്‍ തന്നെ പുതിയ പരിശീലകന് ഫ്ലിക്ക് ആയിരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സാവിയെ പരിശീലക സ്ഥാനത്ത് നിന്ന് ബാഴ്സ പുറത്താക്കിയത്. രണ്ട് വര്‍ഷം മുമ്പ് വലിയ പ്രതിസന്ധി നേരിട്ട ബാഴ്സയെ ഏറ്റെടുത്ത സാവി കഴിഞ്ഞ വര്‍ഷം ലീഗ് ടൈറ്റില്‍ നേടിക്കൊടുത്തിരുന്നു.
ബാഴ്സ മാനേജരാകുന്നത് വലിയ ബഹുമതിയായും സ്വപ്ന സാഫല്യമായും കരുതുന്നുവെന്ന് പുതിയ കോച്ച് ഫ്ലിക്ക് പ്രതികരിച്ചു. ജര്‍മന്‍ വമ്പന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന് യുവേഫ ചാമ്പ്യന്‍സ് ലീഗ് അടക്കം ആറ് കിരീടങ്ങള്‍ നേടിക്കൊടുത്തിട്ടുള്ള പരിശീലകനാണ് ഫ്ലിക്ക്. ബുന്ദസ് ലിഗ ടൈറ്റിലിന് പുറമെ, ജര്‍മന്‍ കപ്പ്, ദി ജര്‍മന്‍ സൂപ്പര്‍ കപ്പ്, ദി യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ്ബ് ലോകകപ്പ് എന്നിവ ഫ്ലിക്കിന്റെ രണ്ട് വര്‍ഷത്തെ കോച്ചിങ് കരിയറില്‍ ബയേണ്‍ സ്വന്തമാക്കിയ നേട്ടങ്ങളാണ്. 2020ല്‍ ജര്‍മന്‍കപ്പ്, ബുന്ദസ് ലിഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ് എന്നിവ സഹിതം ത്രിക്കിരീട ജേതാക്കളാക്കിയ ഫഌക്ക് 2021ലാണ് ജര്‍മന്‍ ടീമിലെത്തിയത്. 2022 ഖത്തര്‍ ലോകകപ്പിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജര്‍മനിയിലെത്തിയ ജപ്പാന് തോല്‍പ്പിച്ചതോടു കൂടിയാണ് ജര്‍മന്‍ ടീം ഫഌക്കിനെ പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: