Football

യൂറോ കപ്പ്: നെതര്‍ലന്‍ഡ്‌സ് ടീമിനെ പ്രഖ്യാപിച്ചു

Published by

ആംസ്റ്റര്‍ദാം: യൂറോ കപ്പിനുള്ള അന്തിമ ഡച്ച് ടീം തയ്യാറായി. ഇന്നലെയാണ് ടീം ഇക്കാര്യം ഔദ്യോകികമായി അറിയിച്ചത്. റോണാള്‍ഡ് കോ മാന്‍ പരിശീലകനായുള്ള ടീമിന്റെ മധ്യനിരതാരം ഫ്രെങ്കി ഡി ജോങ് ആണ്. മുന്നേറ്റനിരയില്‍ മെംഫിസ് ഡിപേ ഉള്‍പ്പെട്ടിട്ടുണ്ട്. 26 പേരടങ്ങിയ അന്തിമ ടീമിനെയാണ് ഡച്ച് പട പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ 23ല്‍ നിന്നും 26 പേരടങ്ങിയ ടീം ആയി വര്‍ദ്ധിപ്പിക്കാന്‍ സംഘാടകരായ യുവേഫ അനുമതി നല്‍കിയിട്ടുണ്ട്. ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ ജര്‍മനിയിലാണ് യൂറോ കപ്പ് നടക്കുക.

ടീം: ഗോള്‍കീപ്പര്‍: ജസ്റ്റിന്‍ ബിജ്‌ലോവ്, മാര്‍ക് ഫ്‌ളെക്കെന്‍, ബാര്‍ട്ട് വെര്‍ബ്രൂഗന്‍

പ്രതിരോധം:നഥാന്‍ ആകെ, ഡാലേ ബ്ലിന്‍ഡ്, സ്‌റ്റെഫാന്‍ ഡി വ്രിജ്, ലുറ്റ്ഷാരെല്‍ ജീര്‍ട്രൂയിഡ, ഡെന്‍സെല്‍ ഡംഫ്രീസ്, മാത്തിസ് ഡെ ലിഗ്റ്റ്, യെറെമി ഫ്രിംപോങ്, മിക്കി വാന്‍ ഡെ വെന്‍, വില്‍ജില്‍ വാന്‍ഡൈയ്‌ക്ക്,

മധ്യനിര: ഫ്രെങ്കി ഡി ജോങ്, റയാന്‍ ഗ്രാവെന്‍ബെര്‍ക്ക്, ടെവ്ന്‍ കൂപ്‌മെയ്‌നേഴ്‌സ്, തിജാനി റെയ്ജിന്‍ഡേഴ്‌സ്, ജെര്‍ദി, ഷൗട്ടേന്‍, സാവി സിമന്‍സ്, ജോയ വീര്‍മാന്‍, ജോര്‍ജിനോ വിയ്‌നാല്‍ഡം.

മുന്നേറ്റം: സ്റ്റീവെന്‍ ബെര്‍ജ്വിന്‍, ബ്രയാന്‍ ബ്രോബേയ്, മെംഫിസ് ഡീപേ, കോഡി ഗാക്‌പോ, ഡോന്‍യേല്‍, മാലെന്‍, വൗട്ട് വെഗോഴ്‌സ്റ്റ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by