തൃശ്ശൂര്‍: ജൂണ്‍ 8, 9 തീയതികളില്‍ എറണാകുളം തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന വരിഷ്ഠ നാഗരിക് പരിസംഘ് ദേശീയ പ്രവര്‍ത്തക സമ്മേളനം വിജയിപ്പിക്കുന്നതിന് ഒരുക്കങ്ങളായി.
സ്വാഗതംഘത്തിന്റെയും സംസ്ഥാന സമിതിയുടെയും സംയുക്ത യോഗം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. സീനിയര്‍ സിറ്റിസണ്‍ സംഘ് സംസ്ഥാന പ്രസിഡന്റ് എ.എന്‍. പങ്കജാക്ഷന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. അച്യുതന് സ്വാഗതം പറഞ്ഞു.
യോഗത്തില്‍ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ കെ.വി. മധുകുമാര്‍ (ബിഎംഎസ് സംസ്ഥാന സെക്രട്ടറി), ധനീഷ് നീറിക്കോട് (ബിഎംഎസ് ജില്ലാ സെക്രട്ടറി), സുനില്‍ കെ. ഭാസ്കര്‍, കെ. അരവിന്ദാക്ഷന്, കെ. രാധാകൃഷ്ണന്, ജോബുലാല്, ടി.ആര്. മോഹനന് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് സമാപന പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: