രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. മോദിയും ബിജെപിയും തോല്‍ക്കുമെന്നും രാഹുല്‍ ബാബയും കൂട്ടരും അധികാരത്തിലേറുമെന്നും ഒരു വിഭാഗം മാധ്യമങ്ങളും ഇന്‍ഡി മുന്നണിയുടെ വിലയിരുത്തല്‍ വിദഗ്ധരും വാശി കെട്ടുന്നു.
ആറ് ഘട്ടം കഴിഞ്ഞപ്പോഴേ ജയിച്ചെന്നാണ് അവരുടെ വാദം. പ്രധാനമന്ത്രിയാരാണെന്ന് ചോദിച്ചാല്‍ അഞ്ച് കൊല്ലം അഞ്ച് പേരായിക്കോട്ടെയെന്നാണ് രാഹുല്‍ ബാബയുടെ തിയറി. ജയിക്കുമെന്ന് വമ്പ് പറയുന്ന അതേ ആളുകള്‍ മോദിക്കെതിരെ ഉയര്‍ത്തുന്ന വാദങ്ങള്‍ ഏറെ രസകരമാണ്. മോദി മതം പറയുന്നു, മോദി ഭരണഘടന അട്ടിമറിക്കാന്‍ പോകുന്നു, മോദി കളിയാക്കുന്നു… തുടങ്ങി മോദി ധ്യാനിക്കാന്‍ പോകുന്നു എന്നത് വരെ പരാതിയാണ്.
കന്യാകുമാരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിന് വരുമ്പോള്‍ അത് ജനം കാണുമെന്നാണ് ഇന്‍ഡി മുന്നണിക്കാരുടെയും അകത്തും പുറത്തുമല്ലാതെ നില്ക്കുന്ന മമതാ ബാനര്‍ജിയും പറയുന്നത്. അതുകൊണ്ട് മോദിയുടെ ചിത്രമെടുക്കരുത്, മോദി ധ്യാനിക്കുന്നതിന്റെ വീഡിയോ എടുക്കരുത്, അത് ജനങ്ങളെ കാണിക്കരുത്. മോദിയെ കണ്ടാല്‍ ഏഴാം ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ പോകുന്നവരെല്ലാം താമരയ്ക്ക് കുത്തും. അതാണ് പരാതി.
2014ലും 2019ലും രാഹുലിനെ പ്രധാനമന്ത്രിയാക്കിയ കേരളത്തിലെ മാധ്യമങ്ങള്‍ ഇക്കുറിയും ഒരു നാണവുമില്ലാതെ അതിന് വേണ്ടി അരയും തലയും മുറുക്കിയിറങ്ങിയിട്ടുണ്ട്. അവരുടെ അന്തിച്ചര്‍ച്ചയിലും മോദിയുടെ ധ്യാനം വിഷയമായി. അതിലൊരു വിലയിരുത്തല്‍ വിദഗ്ധന്‍ മോദി വിവേകാനന്ദപ്പാറയില്‍ നില്ക്കുന്ന ദൃശ്യം വര്‍ണിക്കുന്നതും കണ്ടു. തിരമാലകള്‍ക്ക് നടുവില്‍ അദ്ദേഹം ഫോട്ടോ ഷൂട്ട് നടത്തിയാല്‍ ആരായാലും നോക്കിപ്പോകുമെന്നാണ് വിദഗ്ധന്റെ വാദം.
കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയും പ്രതിമയും ധ്യാനമണ്ഡപവും പണിതെടുത്തതിന് പിന്നില്‍ മോദിയുടെ മുന്ഗാമികളിലൊരാളും ആര്‍എസ്എസ് പ്രചാരകനുമായ ഏകനാഥ് റാനഡെയാണെന്നത് പരാതിക്കാര്‍ക്ക് അറിയാത്ത രഹസ്യമാണ്. അറിഞ്ഞുപോയാല്‍ അവര്‍ വിവേകാനന്ദപ്പാറയ്ക്കും അയിത്തം കല്പിക്കാനണ്ടണ്ടണ്ടിണ്ടണ്ടടയുണ്ട്. മോദി കേദാര്‍നാഥില്‍ പോയതും ഇപ്പോള്‍ കന്യാകുമാരിയില്‍ പോകുന്നതും കണ്ട് പൊള്ളുന്നവര്‍ക്ക് വിവേകാനന്ദനെയും അറിയില്ല, കന്യാകുമാരിയിലെ ചരിത്രവും അറിയില്ലെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: