സാധാരണ ദിവസേന 50 മുതല്‍ 100 മുടി വരെ കൊഴിയുമത്രെ. എന്നാല്‍ ഇതില്‍ കൂടുതലായി കൊഴിയുമ്പോഴാണ് അത് തലമുടികൊഴിച്ചില്‍ എന്ന രോഗാവസ്ഥയായി മാറുന്നത്.
തലമുടി കൊഴിച്ചില്‍ എന്നത് പുതിയ തലമുറയുടെ ഉറക്കം കെടുത്തുന്ന പ്രശ്നമാണ്. തലമുടി അമിതമായി കൊഴിയുന്നതിനെ മെഡിക്കല്‍ സയന്‍സ് വിളിക്കുന്ന അലോപേഷ്യ(alopecia) എന്നാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തലമുടി കൊഴിച്ചില്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും. തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ചില ബ്യൂട്ടി ടിപ്പുകളിലും ശ്രദ്ധിക്കണം:
1. സ്ട്രെസ് അല്ലെങ്കില്‍ മാനസിക പിരിമുറുക്കം കുറയ്‌ക്കുക
സ്ട്രെസ് അല്ലെങ്കില്‍ മാനസിക പിരിമുറുക്കവും തലമുടി കൊഴിയുന്നതും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. കൂടുതല്‍ സ്ട്രെസ് ഉള്ളവരില്‍ തലമുടി കൂടുതലായി കൊഴിയുന്നത് കാണാം. എന്തിന് അമിത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കൗമാരക്കാരില്‍ വരെ മുടികൊഴിച്ചില്‍ വലിയ പ്രശ്നമാണ്. സ്ട്രെസ് കുറയ്‌ക്കാന്‍ യോഗയോ ധ്യാനമോ പോലുള്ളവ പരിശീലിക്കണം.
2. ജലാംശം നിലനിർത്തുക
ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇത് തലയോട്ടിയില്‍ ജലാംശം നിലനിര്‍ത്താനും മുടി കൊഴിച്ചിലിനെ തടയാനും സഹായിക്കും. തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച് തുടങ്ങിയ ജലാംശം നൽകുന്ന പഴങ്ങള്‍ കഴിക്കുക.
2. ഷാംപൂ ആഴ്ചയില്‍ മൂന്ന് ദിവസം മതി; വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കണേ
ഷാംപൂവിന്റെ അമിത ഉപയോഗം തലമുടിക്ക് ദോഷം ചെയ്യുമെന്നും ഓര്‍ക്കുക. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. തലമുടിയുടെ സ്വഭാവം അനുസരിച്ചുള്ള ഷാംപൂ തെരഞ്ഞെടുക്കുകയും വേണം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.
3. നേരിട്ടുള്ള സൂര്യപ്രകാശം തട്ടുന്നത് ഒഴിവാക്കുക
വേനല്‍ക്കാലത്തെ സൂര്യപ്രകാശത്തില്‍ ഇപ്പോള്‍ അൾട്രാവയലറ്റ് രശ്മികൾ കൂടുതലായി ഉള്ളതായി പറയപ്പെടുന്നു. ഇത് ഇത് തലമുടി വരൾച്ച, മുടി പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവയിലേക്ക് നയിക്കും. അതിനാല്‍ പുറത്ത് പോകുമ്പോൾ തൊപ്പിയോ സ്കാർഫോ ധരിക്കുക.
4. ഭക്ഷണത്തില്‍ വിറ്റാമിനുകളും ധാതുക്കളും ഉറപ്പാക്കണം
ആരോഗ്യകരമായ മുടി വളർച്ചയെ സഹായിക്കുന്നതിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഇതിനായി പഴങ്ങൾ, പച്ചക്കറികൾ എന്നിവയും പ്രോട്ടീനുകൾ, ബയോട്ടിൻ, വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
5. പ്രകൃതിദത്ത ചേരുവകള്‍ കൊണ്ട് തലപൊതിച്ചില്‍
പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് തലപൊതിയുന്നത് നല്ലതാണ്. ഹെയർ മാസ്കുകൾക്ക് തലയോട്ടിയെ പോഷിപ്പിക്കാനും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. കറ്റാർവാഴ, വെളിച്ചെണ്ണ, തൈര്, ഉലുവ തുടങ്ങിയ ചേരുവകൾ കലർത്തി തലയോട്ടിയിലും മുടിയിലും 30 മിനിറ്റ് നേരം പുരട്ടുന്നത് നല്ലതാണ്.
6. ഹെയർ ഡ്രയറും സ്‌ട്രൈറ്റനറും വല്ലപ്പോഴും മതി
ഹെയർ ഡ്രയർ, സ്‌ട്രൈറ്റനറുകൾ, കേളിംഗ് അയൺ എന്നിവയുടെ അമിത ഉപയോഗം തലമുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: