India

സേലത്ത് ഭക്ഷ്യവിഷബാധ: 82 നഴ്സിംഗ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഹോസ്റ്റലിലെ ഉച്ചഭക്ഷണം കഴിച്ച ശേഷം വയറ്റില്‍ അസ്വസ്ഥത, ഛര്‍ദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടെന്ന് വിദ്യാര്‍ഥികള്‍

Published by

ചെന്നൈ: തമിഴ്നാട്ടില്‍ സേലത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 82 നഴ്സിംഗ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്പന്നൂര്‍ എസ്പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്.

ഞായറാഴ്ച ഹോസ്റ്റലിലെ ഉച്ചഭക്ഷണം കഴിച്ച ശേഷം വയറ്റില്‍ അസ്വസ്ഥത, ഛര്‍ദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. തിങ്കളാഴ്ച 20 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യം അവശത ഉണ്ടായത്.തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കോളേജിലെത്തി പരിശോധിച്ചപ്പോള്‍ നിര്‍ജ്ജലീകരണം ബാധിച്ചതായി കണ്ടെത്തി..

പിന്നാലെ വിദ്യാര്‍ഥികളെ സേലം മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by