ഡിയോറിയ (ഉത്തര്‍പ്രദേശ്): കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും എതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂണ്‍ നാലിന് വോട്ടെണ്ണലിന് ശേഷം രണ്ട് യുവരാജക്കന്മാരും കൂടി ഒരു പത്രസമ്മേളനം നടത്തുകയും ഇവിഎമ്മുകള്‍ തകരാറിലായതിനാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് പറയുകയും ചെയ്യും.
തങ്ങളുടെ തോല്‍വിക്ക് ഇവിഎമ്മിനെ കുറ്റപ്പെടുത്താന്‍ അവര്‍ തീരുമാനിച്ചുകഴിഞ്ഞുവെന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. പാക് അധീന കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ ഭയപ്പെടുത്തുകയാണെന്ന് ആരോപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി, പിഒകെ ഇന്ത്യയുടേതായതിനാല്‍ ബിജെപി സര്‍ക്കാര്‍ തിരിച്ചെടുക്കുമെന്ന് പറഞ്ഞു.
പാകിസ്ഥാനില്‍ ആറ്റംബോംബ് ഉള്ളത് പോലെ പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് സംസാരിക്കരുതെന്ന് പറഞ്ഞ് കോണ്‍ഗ്രസ് രാജ്യത്തെ ഭയപ്പെടുത്തുകയാണ്. ‘രാഹുല്‍ ബാബ, ഞങ്ങള്‍ ബിജെപിക്കാരെ അണുബോംബിനെ ഭയപ്പെടുന്നില്ല, പിഒകെ ഇന്ത്യയുടേതാണ്, ഞങ്ങള്‍ അത് ഏറ്റെടുക്കും’. തിരിച്ചുവരുമെന്നും അമിത് ഷാ തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: