തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിയിലെ ഓരോ വിഭാഗങ്ങള്‍ക്കായി ‘എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്’ എന്ന നാല് എപ്പിസോഡുകളുള്ള ഗതാഗത വകുപ്പ് മന്ത്രിയുടെ വീഡിയോ പരമ്പരയുടെ ആദ്യ ഭാഗത്തിലാണ് മന്ത്രിയുടെ ഉറപ്പ്.
ഗഡുക്കളായി ശമ്പളം നല്കുന്ന രീതി ഒഴിവാക്കാന്‍ ഫോര്‍മുല കണ്ടെത്തിയിട്ടുണ്ട്. ധനമന്ത്രിയെയും ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് ലോണെടുക്കാനുള്ള തടസ്സങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ‘എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്’ വീഡിയോയുടെ ആദ്യ എപ്പിസോഡ് കണ്ടക്ടര്‍മാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു.
യാത്രക്കാരാണ് യജമാനന്മാരാണെന്ന് ജീവനക്കാര്‍ മനസിലാക്കിവേണം പെരുമാറേണ്ടെതെന്ന് ഗണേഷ്കുമാര് നിര്‍ദേശിച്ചു. മര്യാദയുള്ള ഭാഷ ഉപയോഗിക്കണം. മദ്യപിച്ച് ഡ്യൂട്ടിക്ക് വരരുത്. അമ്മമാരും സ്ത്രീകളും കുട്ടികളും കയറിയതിന് ശേഷം മാത്രമേ ബെല്ല് അടിക്കാവൂ. രാത്രി എട്ടുമണിക്ക് ശേഷം സ്ത്രീകളും കുട്ടികളും ആവശ്യപ്പെടുന്നിടത്തും പത്ത് മണിക്ക് ശേഷം ആര് ആവശ്യപ്പെട്ടാലും അവിടെയും സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള ബസുകള്‍ നിര്‍ത്തണം.
രാത്രിയില്‍ സ്റ്റോപ്പില്‍ മാത്രമേ വാഹനം നിര്‍ത്തൂ എന്ന് വാശിപിടിക്കരുത്. സ്ത്രീയും പുരുഷനും കയറുമ്പോള്‍ അവര്‍ തമ്മിലുള്ള ബന്ധം ചോദിക്കരുത്. വരിവിരിയായി കെഎസ്ആര്‍ടിസി ബസുകള്‍ വരുന്നുണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ അറിയിക്കണം. ആറുമാസത്തിനുള്ളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഹൈടെക് സംവിധാനം നിലവില്‍വരുമെന്നും സ്വിഫ്ടിലെ ചില ജീവനക്കാരെക്കുറിച്ച് മോശമായ അഭിപ്രായം വരുന്നുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: