India

പാക് ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ജമ്മു കശ്മീര്‍ പോലീസ്

Published by

ശ്രീനഗര്‍: പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരരുടെ സ്വത്തുക്കള്‍ ജമ്മുകശ്മീര്‍ പോലീസ് കണ്ടുകെട്ടി. വടക്കന്‍ കശ്മീര്‍ ബാരമുള്ള പത്താനിലെ സാമ്പൂര്‍ സ്വദേശി ജലാല്‍ ദിനി, കമാല്‍കോട്ട് സ്വദേശി മുഹമ്മദ് സാക്കി എന്നിവരുടെ വസ്തുവകകളാണ് പോലീസ് പിടിച്ചെടുത്തത്.

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഭീകരര്‍ക്കെതിരെ ആയുധ നിയമം, ടാഡ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉറി സബ് ജഡ്ജിയുടെ ഉത്തരവ് പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ലക്ഷങ്ങള്‍ വിലമതിക്കുന്നതാണ് ഈ സ്വത്തുക്കള്‍. ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവരുടെ പേരിലുള്ള വസ്തുവകകള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇക്കാര്യം കോടതിയെ അറിയിക്കുകയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by