തിരുവനന്തപുരം: ബ്രിട്ടനിലെ റോയല്‍ ക്യൂ ഗാര്‍ഡന്‍സിന് പശ്ചിമഘട്ടത്തിലെ അപൂര്‍വ ഇനം ഓര്‍ക്കിഡുകള്‍ കൈമാറിയത് വിവാദമാകുന്നു.ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് ചെടികള്‍ വിദേശത്തേക്ക് കടത്തിയത്. നാഷണല്‍ ബയോഡൈവേഴ്സിറ്റി അതോറിറ്റിയുടെ അനുമതിയില്ലാതെ പുഷ്പങ്ങളും ചെടികളും വിദേശത്തേക്ക് അയച്ചത്.
ടിബിജിആര്‍എ ഡയറക്ടര്‍ ഡോ.പ്രദീപ് കുമാര്‍ പ്രത്യേക താല്പര്യം എടുത്താണ് ചെടി കൈമാറ്റം നടത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പലനടപടികളും വിവാദമായിരുന്നു. തോന്നക്കലിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ കരാര്‍ ഊരാളിങ്കല്‍ സൊസൈറ്റിക്ക് നല്‍കിയത് അന്വേഷണത്തിലാണ്. അടുത്തിടെ കേരള സര്‍ക്കാര്‍ നടത്തിയ ‘കേരളീയം’ പരിപാടിയിലെ പ്രദര്ശനിക്കായി വലിയ തുക ചെലവിടുകയും കരാര്‍ ഇഷ്ടക്കാരനു നല്‍കുകയും ചെയ്തു. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്വയോണ്മെന്റിന്റെ മെമ്പര്‍ സെക്രട്ടറി കൂടിയാണ് ഡോ.പ്രദീപ് കുമാര്‍ . അവിടെ അടുത്തയിടെ സയന്റിസ്റ്റ് കേഡറിലേക്കു നടത്തിയ നിയമനങ്ങളും വിവാദമായിരുന്നു.പ്രദീപ് കുമാര്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ പരീക്ഷാ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച സമയത്തും വിവാദത്തില്‍ പെട്ടിരുന്നു.
സിപിഎമ്മിന്റെ ഇഷ്ടക്കാരന് എന്ന നിലയിലാണ് 65 വയസ്സായിട്ടും പ്രദീപ് കുമാര്‍ സ്ഥാനത്ത് തുടരുന്നത്. ഈ മാസം കാലാവധി തീരുന്നതിനാല്‍ തുടര്‍ നിയമനത്തിനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഓര്‍ക്കിഡ് കടത്ത് വിവാദം
പ്രതികരിക്കാൻ ഇവിടെ എഴുതുക: