വത്തിക്കാന്‍ സിറ്റി: കഴിഞ്ഞാഴ്ച നടന്ന ഇറ്റാലിയന്‍ ബിഷപ്പുമാരുടെ രഹസ്യ യോഗത്തില്‍ സ്വവര്‍ഗ സ്നേഹികളായ പുരുഷന്മാരെ അധിക്ഷേപിച്ചുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മാപ്പു പറഞ്ഞു.
സ്വവര്‍ഗരതിക്കാരെ യോഗത്തില്‍ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു ആരോപണം. അവരെ അവഹേളിക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ല. ആര്‍ക്കെങ്കിലും മുറിവേറ്റിട്ടുണ്ടെങ്കില്‍ മാപ്പ്, വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 250 ലേറെ ബിഷപ്പുമാര്‍ പങ്കെടുത്ത യോഗത്തില്‍ 87 കാരനായ മാര്‍പ്പാപ്പ സ്വവര്‍ഗ സ്നേഹികളെ പറ്റി പറയാന്‍ ചില മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്നായിരുന്നു ആക്ഷേപം വ്യാപകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: