ലണ്ടന്‍: മറ്റൊരു മഹാമാരി ഉറപ്പാണെന്നും മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബ്രിട്ടണില്‍ നിന്നുള്ള മുന്‍ ചീഫ് സയന്റിഫിക് അഡൈ്വസറായ സര് പട്രിക് വാലന്‍സ്. വരാനിരിക്കുന്ന ആരോഗ്യ ഭീഷണികളെ നേരത്തേ തിരിച്ചറിയാനുള്ള നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധം മുന്‍കൂട്ടി കണ്ട് സൈന്യം തയാറെടുക്കുന്നതുപോലെയുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നാണ് പാട്രിക് വാലന്‍സ് പറയുന്നത്. ഒരു യുദ്ധം ഈ വര്‍ഷം ഉണ്ടാകുമെന്ന് കരുതിയല്ല നാം സൈന്യത്തെ സജ്ജരാക്കുന്നത്. പക്ഷേ ഒരു രാജ്യമെന്ന നിലയ്ക്ക് അത് അനിവാര്യമായ കാര്യമാണ്. അതേ തയ്യാറെടുപ്പുകള്‍ തന്നെ മഹാമാരിയുടെ കാര്യത്തിലും വേണം.
രോഗസ്ഥിരീകരണം, വാക്സിനുകള്‍ ലഭ്യമാക്കല്‍, ചികിത്സ തുടങ്ങിയവയെല്ലാം വേഗത്തിലാക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങണം. അപ്പോള്‍ കൊവിഡ് കാലത്തിലേതുപോലെ അങ്ങേയറ്റത്തെ നടപടികളിലേക്ക് പോകേണ്ടിവരില്ല. മഹാമാരിയെ നേരിടുന്നതില്‍ സജ്ജരാവാനായി രാജ്യങ്ങള്‍ കരാറിലേര്‍പ്പെടണമെന്ന ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം നടപ്പാക്കണം. ജി7, ജി20 അജന്‍ഡകളില്‍ മഹാമാരിയെ നേരിടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടുത്തണമെന്നും പാട്രിക് വാലന്‍സ് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: