കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച സംഭവത്തില്‍ ഒന്നാം പ്രതി രാഹുല്‍ പി. ഗോപാലിന്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാര്‍ത്തികയ്‌ക്കും മുന്‍കൂര്‍ ജാമ്യം.
സംഭവത്തില്‍ പങ്കില്ലെന്ന് കാണിച്ച് രണ്ടാം പ്രതി ഉഷകുമാരിയും മൂന്നാം പ്രതി കാര്‍ത്തികയും നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയിലാണ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ്. മുരളീകൃഷ്ണ ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്നും ഇരുവര്‍ക്കും കോടതി നിര്‍ദേശം നല്‍കി. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ത്തന്നെ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇരുവരും മുന്‍കൂര്‍ ജാമ്യം തേടിയത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ രണ്ടുതവണ അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ എത്തിയിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, യുവതിയുടെ പരാതിയില്‍ ആദ്യം അമ്മയ്‌ക്കും സഹോദരിക്കും എതിരെ പരാമര്‍ശമുണ്ടായിരുന്നില്ല. പിന്നീടാണ് ഇരുവരുടേയും പങ്ക് വ്യക്തമാക്കിയത്. സ്ത്രീധനത്തിന്റെ പേരില്‍ പ്രശ്നമുണ്ടായിരുന്നില്ലെന്നും ഇക്കാര്യം എഫ്‌ഐആറിലുണ്ടെന്നും പ്രതിഭാഗം വ്യക്തമാക്കി. തുടര്‍ന്നാണ് ഉപാധികളോടെ ജാമ്യം അനു
വദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: