ചേര്‍ത്തല: ഗുരുവിന്റെ സന്ദേശങ്ങളില്‍ നിന്നും ദര്‍ശങ്ങളില്‍ നിന്നും അകന്നതാണ് സമുദായം നേരിടുന്ന ദുര്‍ഗതിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മാരാരിക്കുളം എസ്എന്‍ഡിപി ശാഖയിലെ ഗുരുക്ഷേത്ര പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന ക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മീയതയേയും ഭൗതീകതയേയും സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കാനാണ് ഗുരു ഉപദേശിച്ചത്. സാമൂഹിക നീതി നേടാന്‍ സാമൂദായിക ശക്തി സമാഹരണ നടത്തണം. ജാതിക്ക് അധിഷ്ഠിതമായ നിയമങ്ങളും ചട്ടങ്ങളുമാണ് ഇവിടെ നിലനില്‍ക്കുന്നത്. വിദ്യാഭ്യാസ രാഷ്ട്രീയ സാമ്പത്തിക നീതി നേടിയെടുക്കാന്‍ നാം ഒറ്റക്കെട്ടായി മുന്നേറണം. ഗുരുവിന്റെ സന്ദേശങ്ങള്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണം വെള്ളാപ്പള്ളി പറഞ്ഞു.
ശാഖ പ്രസിഡന്റ് പി.എ. പ്രദീപ് അദ്ധ്യക്ഷനായി. ബിനു മാരാരിക്കുളം, ഗിരിജ പ്രദീപ് എന്നിവരെ എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന് ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പി.പി.ചിത്തരഞ്ജന് എംഎല്‍എ അനുമോദിച്ചു. എസ്എന്‍ഡിപി അമ്പലപ്പുഴ യൂണിയന് പ്രസിഡന്റ് പി. ഹരിദാസ് പഠനോപകരണ വിതരണവും യൂണിയന് സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന് പ്രവര്‍ത്തകരെ ആദരിക്കലും നിര്‍വഹിച്ചു. മുതിര്‍ന്ന അംഗങ്ങളെ യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം എ.കെ. രംഗരാജന് ആദരിച്ചു. ശാഖ സെക്രട്ടറി ജി. സജികുമാര്‍ സ്വാഗതവും കെ.എം. രാജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: