ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി. കര്‍ക്കര്‍ദുമ കോടതിയാണ് ഉമറിന്റെ അപേക്ഷ തള്ളിയത്. ഉമറിന്റെ ജാമ്യാപേക്ഷയെ ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. ഉമറിന്റേത് നിസ്സാരവും അടിസ്ഥാനരഹിതവുമായ ആവശ്യമാണെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസലിാണ് യു.എ.പി.എ ചുമത്തിയത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്പേയിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ പ്രത്യേക പ്രോസിക്യൂട്ടര്‍ ഉമര്‍ ഖാലിദിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി പോലീസിനെതിരെ ക്യാമ്പയിന് നടത്താന്‍ ഖാലിദ് അഭിനേതാക്കളോടക്കം ആഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഇതെല്ലാം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.
ഉമര്‍ ഖാലിദിനെതിരെ തീവ്രവാദ ആരോപണങ്ങള്‍ കുറ്റപത്രത്തില്‍ ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. കുറ്റപത്രത്തില്‍ ഖാലിദിനെതിരെ പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. തന്റെ കക്ഷിക്കെതിരെ മാധ്യമവിചാരണയാണ് നടക്കുന്നതെന്നും ഖാലിദിന്റെ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഉമര്‍ ഖാലിദ് 2020 സെപ്റ്റംബര്‍ മുതല്‍ ജയിലിലാണ്. കേസ് നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് ഉമര്‍ ഖാലിദ് ജാമ്യാപേക്ഷ നല്‍കിയത്. പ്രത്യേക ജഡ്ജി സമീര്‍ ബാജ്പേയി മെയ് 13ന് ജാമ്യാപേക്ഷ വിധിപറയാനായി മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: