തിരുവനന്തപുരം:‘കട്ടിങ് സൗത്ത് ‘സംഘടിപ്പിക്കാന്‍ കേരള മീഡിയ അക്കാഡമിയുടെ പദ്ധതി വിഹിതത്തില്‍ നിന്ന് 44.95 ലക്ഷം രൂപ ചെലവിട്ടതായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍.
ഇന്ത്യയെ വിഭജിക്കാന്‍ നടക്കുന്നവരെ സഹായിക്കാന്‍ കേരളത്തിന്റെ പണവും ഉപയോഗിച്ചതായി അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
ധന്യാ രാജേന്ദ്രന് മാത്രമല്ല, ജോര്‍ജ് സോറോസിന്റെ കേരളബന്ധവും വിശദമായി തിരയേണ്ടതുണെന്നും സെന്‍കുമാര്‍ പറഞ്ഞു.
:രാജ്യാന്തര തലത്തില്‍ സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ജോര്‍ജ് സോറോസിനു കേരളത്തിലും വേരുകളുള്ളതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തു വന്നിരുന്നു.സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധി ധന്യ രാജേന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷനില്‍ 8 മലയാളം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും. അംഗങ്ങളാണ്. ചൈനീസ് ഫണ്ട് കേസില്‍ ഉള്‍പ്പെട്ട ന്യൂസ് ക്ലിക്ക് പോലെ മോദി വിരുദ്ധത തെളിയിച്ച 11 ന്യൂസ് പോര്‍ട്ടലുകള്‍ സ്ഥാപകാംഗങ്ങളായുള്ളു സംഘടനയാണ്. കൊച്ചിയില്‍ ഇവര്‍ സംഘടിപ്പിച്ച വിഘടനവാദ മാധ്യമ സെമിനാറില്‍ കേരളമീഡിയ അക്കാദമി പങ്കാളിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: