ഇനി അതിന്റെ കാലഗണനയിലേക്കു കടക്കാം. ഇവിടെ പരിക്രമണം എറ്റവും കുറവുള്ള ഗ്രഹം ബുധനാണ്. 88 ദിവസംകൊണ്ട് പരിക്രമണം പൂര്‍ത്തിയാക്കും. ഈ അവസ്ഥയില്‍ മറ്റു ഗ്രഹങ്ങള്‍ അതിന്റേതായ പാതയില്‍ പരിക്രമണം അതതു കാലയളവ് അനുസരിച്ചു തുടരും. അടുത്തതായി പരിക്രമണം പൂര്‍ത്തിയാക്കുക ശുക്രനാണ്. 225 ദിവസം. ഈ അവസരത്തില്‍ ആദ്യരേഖയില്‍ ഒരുഗ്രഹവും ഉണ്ടാകില്ല. അങ്ങനെ ഓരോ ഗ്രഹവും തുടങ്ങിയിടത്ത് എത്തുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന ഒരു ഗ്രഹവും ആ രേഖയില്‍ കാണണമെന്നില്ല. അതു സ്വാഭാവികം. ഇങ്ങനെ തുടര്‍ച്ചയായി പരിക്രമണം പൂര്ത്തീകരിക്കവേ പല സന്ദര്‍ഭങ്ങളിലും പല ഗ്രഹങ്ങള്‍ നേര്‍ക്കുനേര്‍ വരുകയും എണ്ണം കൂടുന്നതനുസരിച്ച് ഭൂമിയില്‍ പ്രകൃതിക്ഷോഭം സംജാതമാകും. ഇങ്ങനെ ആവര്‍ത്തിച്ച് ആ നിമിഷം വന്നെത്തും. അങ്ങനെ ലോകാവസാനത്തിന്റെ മൂര്‍ദ്ധന്യതയില്‍ എത്തും.
നവഗ്രഹങ്ങളുടെ പരിക്രമണ ദിനങ്ങള്‍ അതാതിന്റെതായി മുകളില്‍ പ്രസ്താവിച്ചത് ഓര്‍ക്കുക. ഇവ ഒരിടത്തുനിന്നു തുടങ്ങി ഒരിടത്ത് എല്ലാംകൂടി തിരിച്ചെത്തുന്ന നാള് എങ്ങനെ കണ്ടുപിടിക്കാമെന്നു നോക്കാം. ഒരുദാഹരണത്തിലൂടെ മനസ്സിലാക്കാം. ഒരു ഗ്രഹം അഞ്ചു ദിവസംകൊണ്ടും മറ്റൊന്ന് പത്തുദിവസവും മുന്നാമത്തേത് പതിനഞ്ചു ദിവസവുമെടുത്ത് വ്യത്യസ്തമായ പരിക്രമണപാതയില്‍ ഒരു രേഖയില്‍ തുടങ്ങി പരിക്രമണം നടത്തുമ്പോള്‍ വീണ്ടും എത്രാമത്തെ ദിവസം മൂന്നും അതേയിടത്ത് ഒന്നിക്കും?. അതറിയാന്‍ അവയുടെ ല.സാ.ഗു എടുത്താല്‍ മതി. അതു മുപ്പതാണ്. ഇതേരീതിയില്‍ നമ്മുടെ ഗ്യാലക്സിയിലെ ഒന്‍പതു ഗ്രഹങ്ങളുടെയും പരിക്രമണദിനങ്ങളുടെ ഏറ്റവും കുറഞ്ഞ സാധാരണ ഗുണിതമെടുത്ത് 365 കൊണ്ട് ഹരിച്ചാല്‍ വര്‍ഷങ്ങളായിക്കിട്ടും. ഒന്‍പതു ഗ്രഹവും ഒരേസമയം തിരിച്ചെത്തുന്ന വര്‍ഷമായിരിക്കുമത്. ഇവിടെ അങ്ങനെ കിട്ടുന്ന സംഖ്യയാണ് 46,23,22,836 കോടി വര്‍ഷം. നാല്പ്പത്താറുകോടി ഇരുപത്തിമൂന്നുലക്ഷത്തി ഇരുപത്തീരായിരത്തി എമ് കോടി വര്‍ഷം. അതായത് 4623 ട്രില്യണ്‍ വര്‍ഷം. സൂര്യന് അതിന്റെ കേന്ദ്രത്തെ ഒന്നു വലം വെക്കാന്‍ 22 മുതല്‍ 25 മില്യണ്‍ വരെ വര്‍ഷമാണെടുക്കുന്നത്. 25 മില്യണ്‍ എടുത്താലും നൂറുകോടി പ്രാവശ്യം വലംവെച്ചാലെ ഈ ഒരു പ്രതിഭാസം ഉണ്ടാകൂ. ചിന്തിക്കുക! നമ്മുടെ പൂര്‍വ്വികര്‍ അന്നു ചിന്തിച്ചു കൂട്ടിയ കാര്യങ്ങള്‍!. ഇത് ഡിഗ്രിയളവിലും കാണാം. ഒരുഡിഗ്രിയില് ഒരു ഗ്രഹം സഞ്ചരിക്കുന്ന ദിവസമെടുത്ത് മൊത്തം തിരിച്ചെത്താനെത്ര ഡിഗ്രി സഞ്ചരിക്കണം എന്ന് ഇതേ രീതിയില്‍ കാണുകയും ഇപ്പോഴത്തെ ഗ്രഹനില നോക്കി തുടക്കവും ഒടുക്കവും കാണാവുന്നതുമാണ്.
ഒരു ബ്രഹ്മായുസ് അവര്‍ കൃത്യമായിപ്പറഞ്ഞു. അത്രയുംകാലം പ്രപഞ്ചം ശൂന്യമായി കിടക്കുമെന്നും പിന്നെ അടുത്ത ബ്രഹ്മാവിന്റെ തുടക്കമെന്നും പറഞ്ഞു. ഇതു കൂലംകഷമായിചിന്തിക്കണം! ഗ്രഹങ്ങള്‍ എല്ലാം അതാതു പരിക്രമണരേഖയില്‍ നേര്‍രേഖയിലെത്തിയ കണക്ക് നാം കണ്ടു. എന്നാല്‍ ആ മുഹൂര്‍ത്തത്തിലല്ല ഈ അസന്തുലിതാവസ്ഥ സംഭവിക്കുക.അതിനു മുന്നേ തുടങ്ങി മൂര്‍ദ്ധന്യാവസ്ഥയിലെത്തി വീണ്ടും അത്രയും കാലം കഴിഞ്ഞേ ഒരു സന്തുലനാവസ്ഥയിലേക്ക് എത്തൂ. ഈ കാലമത്രയും പ്രപഞ്ചം ശൂന്യമായി കിടക്കുമെന്നും തുടര്‍ന്നുള്ള വിവരത്തെപ്പറ്റിയും അവര്‍ വിശദീകരിക്കുന്നു. അങ്ങനെയെങ്കില്‍ ഓരോഗ്രഹങ്ങളേയും നക്ഷത്രങ്ങളെയും കുറിച്ചുള്ള അവരുടെ അറിവ് എത്ര മഹത്തരമായിരുന്നുവെന്ന് നാം ചിന്തിക്കണം. വരുണന്, യമന്‍(നെപ്ട്യൂണ്‍, പ്ലൂട്ടോ) എന്നീ ഗ്രഹങ്ങളും അവയുടെ പരിക്രമണകാലവും അന്നേ നിശ്ചയിച്ചിരുന്നു. ഒന്നും രണ്ടും പുരുഷായുസ്സിനു മേലെയാണവയുടെ പരിക്രമണ കാലമെന്നതും ഓര്‍ക്കണം! ഒരു ബ്രഹ്മായുസ്സിനിടയിലെ യുഗം, ചതുര്യുഗം, മന്വന്തരം, കല്പം, തുടങ്ങിയ കാലങ്ങള്‍, നവഗ്രഹങ്ങളില്‍ ചിലതിന്റെ പരിക്രമണത്തിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ചുള്ള സംഗമങ്ങളും അവയുടെ അപ്പോഴത്തെ അസന്തുലിതാവസ്ഥയുടെ പ്രത്യാഘാതങ്ങളെ പഠിച്ചു ചിന്തിച്ചു തരംതിരിച്ച് എഴുതിയവയാണെന്നു മനസ്സിലാക്കണം.
പുരാണേതിഹാസങ്ങളെ പഠിക്കുമ്പോള്‍ അവയെ ഉള്‍ക്കൊണ്ടു പഠിച്ചാല്‍ ഓരോ ഏടിലും ചിന്തയെ ഉദ്ദീപിപ്പിക്കുന്നതായ അനേകവിഷയങ്ങള്‍ പൊന്തിവരുന്നതു കാണാം. കഥ മാത്രം വായിക്കുന്നവര്‍ അറിയണം ഈ വിശ്വരൂപവും ബ്രഹ്മാവിന്റെ നാലുതലയോടുകൂടിയ രൂപവും വ്യാസനോ, മറ്റ് ഋഷീശ്വരന്മാരോ വരച്ചു കാട്ടിയിരുന്നില്ല.
ഏതൊരുവിഷയത്തിലെ പണ്ഡിതനും വേറൊരു വിഷയത്തില്‍ പാമരനാകുന്ന അവസ്ഥയിലാണ് ഇന്നത്തെ ബുദ്ധിജീവി ചമയുന്ന വിമര്‍ശകര്‍. അവരുടെ കൈയില്‍ സ്വന്തമായി ഒന്നുമില്ല. മറ്റുള്ളവരുടെ വാലില്‍തൂങ്ങി എങ്ങനെ കാലംകഴിക്കും. മറ്റു മതങ്ങളെ കണ്ണുമടച്ച് പഴിക്കാതെ ചെറുതാണെങ്കിലും അതിലെ ആശയം തന്റേതില്‍ ഇല്ലെങ്കില്‍ അതും സ്വീകരിക്കാം. അതിനു മുന്നേ തന്റെ മതം വ്യക്തമായി പഠിക്കണം. അങ്ങനെ പഠിച്ചിരുന്നുവെങ്കില്‍ ഒരു മതതീവ്രവാദവും ഇവിടെ ഉടലെടുക്കുമായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: