തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന് കേന്ദ്രനേതൃത്വത്തെ സമീപിച്ചു.അലോഷ്യസ് സേവിയറിന് തന്നെ അപമാനിക്കുന്നസമീപനമാണ് എന്നാണ് പരാതി.
കെഎസ്യു ക്യാമ്പിലെ കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസി അന്വേഷണ സമിതിയോട് ഇന്ന് തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുധാകരന് ആവശ്യപ്പെട്ടു.
നെയ്യാര്‍ഡാമില്‍ നടന്ന പഠനക്യാമ്പിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് അപമാനിക്കാനാണെന്ന് കെ സുധാകരന് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. കെഎസ്യു പ്രവര്‍ത്തിക്കുന്നത് സ്വതന്ത്ര സംഘടനയെന്ന നിലയിലാണ്. നാലുപേര്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടി പോലും നീതിയുക്തമല്ലെന്നും സുധാകരന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
അതിനിടെ, അലോഷ്യസ് സേവിയര്‍ പ്രതികാരപൂര്‍വം പെരുമാറിയെന്ന് സസ്പെന്‍ഷനിലായ സുധാകര പക്ഷക്കാരനായ കെഎസ് യു സംസ്ഥാന ജനറല്‍സെക്രട്ടറി വെളിപ്പെടുത്തി.
ക്യാമ്പ് നടത്തിപ്പില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് കെപിസിസി അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ഉയര്‍ത്തിയാവും അച്ചടക്കനടപടിക്ക് എന്എസ്യുവിനോട് കെപിസിസി അധ്യക്ഷന്റെ ശുപാര്‍ശ . എന്നാല്‍ അലോഷ്യസ് സേവിയറിനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് വിഡി സതീശന് സ്വീകരിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: