തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഗഡുക്കളായി ശമ്പളം നല്കുന്ന രീതി ഒഴിവാക്കാന്‍ മാര്‍ഗം കണ്ടെത്തിയിട്ടുണ്ട്.
ധനമന്ത്രിയെയും തന്നെയും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജിലൂടെയായണ് ഗണേഷ് കുമാര്‍ ഇക്കാര്യം അറിയിച്ചത്.
യാത്രക്കാര്‍ യജമാനന്മാരാണെന്ന് ജീവനക്കാര്‍ മനസിലാക്കേണ്ടതുണ്ട്. ബസില്‍ കയറുന്ന യാത്രക്കാരോട് മാന്യമായി പെരുമാറണം. സ്വിഫ്റ്റിലെ ചില ജീവനക്കാരെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടെന്നും മന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: