കോട്ടയം: അടിസ്ഥാന വിലയായ 180 കടന്ന് റബര്‍ ഇന്നലെ 187 രൂപയിലെത്തി. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. രാജ്യാന്തര വിപണിയില്‍ വില കിലോ 203 രൂപയാണ്. ഈ മാസം ആദ്യവാരത്തില്‍ 183.84 രൂപയായി കുറഞ്ഞങ്കിലും പിന്നീട് 204.8 രൂപയായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം അത് വീണ്ടും താഴ്ന്ന് 203 രൂപയില്‍ എത്തുകയായിരുന്നു.
കേരളത്തില്‍ ആര്‍എസ്എസ് 4 ന് ഒരു ഘട്ടത്തില്‍ 186 രൂപ വരെ ഉയര്‍ന്നതാണ്. അതാണ് കുറഞ്ഞ് 180 ല്‍ എത്തിയത്. വില വര്‍ദ്ധിച്ചുവെങ്കിലും സാധാരണ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയുടെ പ്രയോജനം ലഭിക്കുന്നില്ല. മഴമൂലം വെട്ട് കാര്യമായി നടക്കുന്നില്ലെന്നതാണ്് കാരണം. പൊടുന്നനെ മഴക്കാലം തുടങ്ങിയതിനാല്‍ റെയിന്ഗാര്ഡ്് വാങ്ങി സ്ഥാപിക്കാനുള്ള സാവകാശവും പല കര്‍ഷകര്‍ക്കും ലഭിച്ചില്ല.
മഴമൂലം ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞതും കമ്പനികള്‍ നല്ല രീതിയില്‍ സംഭരിക്കാനാരംഭിച്ചതുമാണ് കേരളത്തില്‍ വില ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: