ന്യൂഡല്‍ഹി: കേന്ദ്ര ഭരണ പ്രദേശമായ കാശ്മീരിന് വൈകാതെ സംസ്ഥാന പദവി തിരികെ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോകസഭ തെരഞ്ഞെടുപ്പിലുണ്ടായ ഉയര്‍ന്ന വോട്ടിംഗ് ശതമാനമാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ആത്മവിശ്വാസം പകരുന്നത്. സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ച സെപ്തംബര്‍ 30 നുള്ളില്‍ തന്നെ കാശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചന. ആഭ്യന്തരമന്ത്രി അമിത് ഷായും സുപ്രീംകോടതി നിര്‍ദേശിച്ച സമയത്ത് തന്നെ കാശ്മീരിന് സംസ്ഥാന പദവി കൈമാറാന്‍ കഴിയുകഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനും ഏറെക്കുറെ സജ്ജമാണ്. പിന്നോക്ക സമുദായങ്ങളുടെ സര്‍വ്വേ പൂര്‍ത്തിയായ ശേഷമേ സംവരണമണ്ഡലങ്ങള്‍ തീരുമാനിക്കാനാവൂ എന്നതാണ് സെപ്തംബര്‍ വരെ സാവകാശം തേടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രേരിപ്പിച്ചത്. മണ്ഡല വിഭജനത്തിനുശേഷം ജമ്മു കാശ്മീര്‍ നിയമസഭയില്‍ 114 സീറ്റുകള്‍ ആണുള്ളത് .
നിലവിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 35 വര്‍ഷത്തിനിടെ ഏറ്റവും വലിയ പോളിംഗ് ആണ് കാശ്മീരില്‍ നടന്നത്. 58.46 ശതമാനം. സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലും 25 ശതമാനം വര്‍ദ്ധന ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: